Click to learn more 👇

വിനോദ സഞ്ചാരികളെ പുള്ളിപ്പുലി ആക്രമിച്ചു; യുവതിക്കും യുവാവിനും ഗുരുതര പരിക്ക്, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

വിനോദസഞ്ചാരികള്‍ക്കുനേരെയുണ്ടായ പുള്ളിപ്പുലി ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. 


മധ്യപ്രദേശിലെ ഷാഹ്ദോള്‍ ജില്ലയിലുണ്ടായ സംഭവത്തില്‍ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, 23കാരനായ യുവാവ്, 25കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്.

പുള്ളിപ്പുലി ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകർത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.


ഞായറാഴ്ച വൈകുന്നേരം ഗോപാരു, ജെയ്ത്പുർ വനമേഖലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലാണ് പുള്ളിപ്പുലിയിറങ്ങിയത്. പരിക്കേറ്റവരില്‍ ഒരു യുവാവിന്‍റെയും യുവതിയുടെയും പരിക്ക് ഗുരുതരമാണ്.


പുള്ളിപ്പുലി ആക്രമിക്കുമ്ബോള്‍ സ്ഥലത്ത് 60ഓളം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നു. 23കാരനെയാണ് പുള്ളിപ്പുലി ആദ്യം ആക്രമിച്ചത്. യുവാവിന്‍റെ കാലിനാണ് കടിയേറ്റത്. പിന്നീട് യുവതിയുടെ തലയില്‍ കടിയേറ്റു. തലയോട്ടിക്കടക്കം പരിക്കുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക