Click to learn more 👇

രശ്മിയുടെ പെണ്‍വാണിഭ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ സെക്സ് റാക്കറ്റിന്റെ ഭാഗം, നല്‍കിയിരുന്നത് 1500 രൂപ വരെ


 

കടവന്ത്രയില്‍ കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത് വൻ സംവിധാനങ്ങളോടെ. സെക്സ് റാക്കറ്റിന്റെ ഭാഗമായി വിദ്യാർത്ഥികള്‍ മുതല്‍ പ്രായമായവർ വരെയുണ്ടെന്ന് പൊലീസ്.


ആയിരം രൂപ മുതല്‍ ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് ലൈംഗിക വേഴ്ച്ചക്ക് തയ്യാറായി എത്തുന്ന യുവതികള്‍ക്ക് നല്‍കിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്ബത്തിക ഇടപാടുകള്‍ ഗൂഗിള്‍ പേയിലൂടെ ആയിരുന്നു.


ഗൂഗിള്‍ പേ വഴിയുള്ള ഇടപാടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യൂബർ സംവിധാനം ഒരുക്കിയാണ് ഇടപാടുകാരെ ഹോട്ടലിലേക്ക് എത്തിച്ചിരുന്നത്.എറണാകുളം കടവന്ത്രയിലെ ഡ്രീംസ് റെസിഡൻസി ഹോട്ടലില്‍ ഇന്നലെ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശിനി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍ ഉടമ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരുമാസമായി ഇവർ ഈ ഹോട്ടലില്‍ താമസിച്ച്‌ ഇടപാടുകള്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


ഡ്രീം റെസിഡൻസി കേന്ദ്രമാക്കി പെണ്‍വാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിദ്യാർഥികളടക്കമുള്ളവർ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വ്യാപകമായ പരിശോധന നടത്തിയത്. ഹോട്ടലിലെ 102, 103 എന്നീ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക