Click to learn more 👇

മരണത്തിനും ജീവിത്തിനുമിടയിലെ സെക്കൻഡുകള്‍! ശ്വാസം നിലയ്‌ക്കും വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

ആത്മഹത്യ ശ്രമത്തിന്റെയും രക്ഷപ്പെടുത്തലിന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.

നോയിഡ സെക്ടർ 74-ലെ കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിലായിരുന്നു സംഭവം. 


ജോലി നഷ്ടമായതിന് പിന്നാലെ ഫ്ളാറ്റിന്റെ 12-ാം നിലയില്‍ നിന്ന് ചാടാനൊരുങ്ങിയ യുവാവിന്റെ ജീവനാണ് രണ്ടുപേർ ചേർന്ന് രക്ഷപ്പെടുത്തിയത്. സെക്കൻഡുകള്‍ താമസിച്ചിരുന്നെങ്കില്‍ ആ ജീവൻ പൊലിഞ്ഞു പോയേനെ. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സൊസൈറ്റിലെ വാടകക്കാരനാണ് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ്.


12-ാം നിലയിലെ ബാല്‍ക്കണിയില്‍ കാലുകള്‍ താഴേക്കിട്ട് തൂങ്ങിക്കിടക്കുന്ന ഇയാളെയാണ് വീഡിയോയില്‍ കാണാനാകുന്നത്. മറ്റ് താമസക്കാർ നടുക്കുന്ന ദൃശ്യങ്ങള്‍ കണ്ട് നിലവിളിക്കുന്നതും ഇയാളോട് ചാടരുതെന്ന് അഭ്യർത്ഥിക്കുന്നതും കാണാം. ഇതിനിടെ താഴത്തെ നിലയില്‍ നിന്ന് ഓടിയെത്തിയ രണ്ടുപേർ യുവാവിനെ വലിച്ച്‌ മുകളില്‍ കയറ്റുകയായിരുന്നു. 


ജോലിനഷടമായതോടെ മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാള്‍. ഇതോടെയാണ് കടുംകൈക്ക് മുതിർന്നത്. ഫ്ളാറ്റിന്റെ എതിർവശത്തുള്ള കെട്ടിടത്തിലുണ്ടായിരുന്നവരാണ് വീ‍ഡിയോ പകർത്തിയത്. ഇത് പെട്ടെന്ന് വൈറലായി. പൊലീസ് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക