രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനം ആണ് കേരളം. ഇതിനോടകം ചെറുതും വലുതുമായ ഒട്ടനവധി ഭാഗ്യശാലികളെ സമ്മാനിക്കാന്‍ കേരള ലോട്ടറിയ്ക്ക് സാധിച്ചിട്ടുണ്ട്.
അക്കൂട്ടത്തിലേക്ക് പുതുതായി എത്താന്‍ പോകുന്നത് തിരുവോണം ബമ്ബര്‍ ഭാഗ്യശാലികളാണ്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തുന്ന ഓണം ബമ്ബറിന്‍റെ ഈ വര്‍ഷത്തെ നറുക്കെടുപ്പ് ഇന്ന് രണ്ട് മണിയോടെ നടക്കും. ആരാകും 25 കോടിയുടെ ആ ഭാഗ്യശാലി എന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര.
ഈ അവസരത്തില്‍, 25 കോടി അടിക്കുന്ന ആള്‍ക്ക് അത്രയും തുക കയ്യില്‍ കിട്ടുമോ എന്നത് എല്ലാവര്‍ക്കും ഉണ്ടാകുന്നൊരു സംശയമാണ്. സമ്മാനത്തുക അത്രയും കിട്ടുമോ അതില്‍ കുറയുമോ എന്നതൊക്കെയാണ് ചോദ്യങ്ങള്‍. എന്നാല്‍ 25 കോടി അടിക്കുന്ന ഒരാള്‍ക്ക് ആ തുക മുഴുവനായും കയ്യില്‍ കിട്ടില്ല. ഓണം ബമ്ബര്‍ തുക എന്ന് മാത്രമല്ല ദിവസേന ഉള്ള ലോട്ടറികളിലായാലും സമ്മാനത്തുക മുഴുവനായും ഭാഗ്യശാലികളുടെ കയ്യില്‍ കിട്ടില്ല. നികുതി കഴിച്ചുള്ള തുകയെ സമ്മാനാര്‍ഹന് കിട്ടൂ. ഓണം ബമ്ബറിന്‍റെ കാര്യത്തില്‍, 25 കോടിയില്‍ 12 കോടിയോളം രൂപയാണ് ഭാഗ്യവാന് കിട്ടുക.
25 കോടി വരുന്നതും പോകുന്നതും ഇങ്ങനെ
തിരുവോണം ബമ്ബർ സമ്മാനത്തുക: 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)