Click to learn more 👇

നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു


 

നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആർ ടി ഒ യുടെ നടപടി.

ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. 


മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഫഹീമിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഒക്ടോബർ എട്ടിന് കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നില്‍ വെച്ചാണ് നടന്റെ കാറിടിച്ച്‌ ഫഹീമിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു. 


ഫഹീമിനെ കാർ ഇടിച്ചശേഷം നിർത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആർടിഒ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇടപെടുന്നതും ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും.


അപകടമുണ്ടായ സമയം നടൻ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫോർട്ടുകൊച്ചി സ്വദേശി ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേ?ഗത്തിലായിരുന്ന കാർ ഫഹീമിന്റെ നേർക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക