Click to learn more 👇

ആദ്യം ഹാര്‍പിക്ക്, പിന്നീട് അല്‍പ്പം യൂറിയ; രണ്ട് കാലുകൊണ്ടും ചവിട്ടി കുഴച്ച്‌ നല്ല പരുവമാക്കും; വഴിയോര കച്ചവടക്കാര്‍ പൊലീസ് പിടിയില്‍; വീഡിയോ കാണാം


 

കാലു കൊണ്ട് മാവ് കുഴച്ച വഴിയോര കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഝാൻസി സ്വദേശികളായ അരവിന്ദ് യാദവ് (35), സതീഷ് കുമാർ ശ്രീവാസ്തവ (30) എന്നിവരെയാണ് ജാർഖണ്ഡ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഗോല്‍ഗപ്പ വില്‍ക്കുന്നവരാണ് പ്രതികള്‍.


ജാർഖണ്ഡിലെ ഗർവാ മേഖലയിലാണ് പ്രതികള്‍ ഗോല്‍ഗപ്പ വിറ്റിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് നഗ്നമായ കാലുകൊണ്ട് രണ്ട് പേർ മാവു കുഴയക്കുന്ന വീഡിയോ പ്രചരിച്ചത്. തയ്യാറാക്കിയ ഗോല്‍ഗപ്പയുടെ നിരവധി പാക്കറ്റുകള്‍ സമീപത്ത് കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഗോല്‍ഗപ്പ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് എന്ന കുറിപ്പൊടെ പ്രചരിച്ച വീഡിയോ അതിവേഗം വൈറലായി.


ഇതോടെ പ്രദേശവാസികള്‍ അരവിന്ദിനെയും സതീഷിനെയും തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചു. രുചിക്കായി ഗോല്‍ഗപ്പയില്‍ യൂറിയയും ഹാർപിക്കും (ടോയ്‌ലറ്റ് ക്ലീനർ) ഉപയോഗിച്ചതായും ഇവർ പൊലീസിനോട് പിന്നീട് സമ്മതിച്ചു. പ്രദേശത്തെ മറ്റൊരു കച്ചവടക്കാരനാണ് ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

പ്രതികളുടെ പക്കല്‍ നിന്ന് ഭക്ഷ്യവസ്തുക്കളില്‍ ചേർക്കാൻ ഉപയോഗിച്ചിരുന്ന യൂറിയ അടക്കമുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക