ഇന്ത്യയില്‍ നിന്നും മിക്കവാറും ആളുകള്‍ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയില്‍ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ് ഇന്ന് കാനഡയിലേക്ക് പോകുന്നത്.
ഒരുപാട് വീഡിയോകള്‍ കാനഡയില്‍ നിന്നും വൈറലായി മാറാറുണ്ട്. അതിലൊന്നാണ് ഈ വീഡിയോയും. ഇത് ആശങ്കയുണർത്തുന്ന വീഡിയോയാണ് എന്നാണ് മിക്കവാറും ആളുകളുടെ അഭിപ്രായം. ഒരു റെസ്റ്റോറന്റില്‍ വെയിറ്ററാവുന്നതിന് വേണ്ടിയുള്ള പരസ്യം കണ്ട് ജോലിക്ക് വേണ്ടി ക്യൂ നില്‍ക്കുന്ന ആളുകളാണ് വീഡിയോയില്‍ ഉള്ളത്. അതില്‍ തന്നെ ഏറെയും ഇന്ത്യക്കാരാണ്
MeghUpdates എന്ന യൂസറാണ് വീഡിയോ എക്സില്‍ (മുമ്ബ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത്, ബ്രാംപ്ടണില്‍ തുറക്കുന്ന ഒരു പുതിയ റെസ്റ്റോറൻ്റിൻ്റെ പരസ്യം കണ്ടതിന് പിന്നാലെ 3000 വിദ്യാർത്ഥികള്‍ (ഭൂരിഭാഗവും ഇന്ത്യക്കാർ) വെയിറ്ററുടേയും പരിചാരകരുടേയും ജോലിക്കായി വരി നില്‍ക്കുന്ന കാനഡയില്‍ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങള്‍ എന്നാണ്.
കാനഡയില്‍ വലിയ തൊഴിലില്ലായ്മയാണോ? ഇന്ത്യയില്‍ നിന്നും സ്വപ്നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കള്‍ക്ക് ഗൗരവമായ ആത്മപരിശോധന ആവശ്യമാണ് എന്നും കാപ്ഷനില്‍ പറയുന്നുണ്ട്.
"ഇത് വളരെ മോശമാണ്, എല്ലാവരും ജോലി അന്വേഷിക്കുന്നു, ആർക്കും കൃത്യമായി ജോലി ലഭിക്കുന്നില്ല. എൻ്റെ പല സുഹൃത്തുക്കള്‍ക്കും ഇപ്പോള്‍ ജോലിയില്ല, അവർ 2-3 വർഷമായി ഇവിടെയുണ്ട്" എന്നായിരുന്നു ഒരാളുടെ കമന്റ്.
കാനഡയില്‍ എന്ത് ജോലി ചെയ്യാനും അവർ തയ്യാറാണ്, എന്നാല്‍ ഇന്ത്യയില്‍ അതേ ജോലി ചെയ്യാൻ നാണമാണ്. ശരിയാണ്, ഇന്ത്യയേക്കാള്‍ കാനഡയിലെ വേതനം വളരെ കൂടുതല്‍ തന്നെയാണ്" എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Scary scenes from Canada as 3000 students (mostly Indian) line up for waiter & servant job after an advertisement by a new restaurant opening in Brampton.
Massive unemployment in Trudeau's Canada? Students leaving India for Canada with rosy dreams need serious introspection! pic.twitter.com/fd7Sm3jlfI