ര്യയുടെ മദ്യപാനം മൂലം പൊറുതിമുട്ടി യുവാവ് പരാതിയുമായി രംഗത്ത്. ഭാര്യയുടെ മദ്യപാനം സഹിക്കാന്‍ വയ്യ, കൂടാതെ തന്നെയും നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാണ് യുവാവ് പറയുന്നത്.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള യുവാവാണ് പോലീസ് സ്റ്റേഷനിലെ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ നല്‍കിയ കൗണ്‍സിലിംഗിനിടെ പാരതി അറിയിച്ചിരിക്കുന്നത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ മദ്യത്തോട് അത്ര താല്പര്യമില്ലാത്ത യുവാവ് അവളെ അവളുടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും വിളിക്കുകയും കൗണ്‍സിലിംഗ് നല്‍കാന്‍ ആരംഭിക്കുകയും ചെയ്തത്. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്.
കൗണ്‍സിലര്‍ പറയുന്നതനുസരിച്ച്, കൗണ്‍സിലിംഗ് ആരംഭിക്കുമ്ബോള്‍ തന്നെ അവിടെവച്ച് ഭാര്യയും ഭര്‍ത്താവും വഴക്കുണ്ടാക്കാന്‍ തുടങ്ങി. ഭാര്യ ദിവസവും മദ്യപിക്കും. അത് പോരാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. തനിക്കാണെങ്കില്‍ മദ്യപിക്കാന്‍ ഇഷ്ടമല്ല എന്നാണ് ഭര്‍ത്താവ് ആരോപിച്ചത്. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ്ഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തുവത്രെ.
രണ്ട് മാസം മുമ്ബാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ടും അവള്‍ എല്ലാ ദിവസവും മദ്യപിക്കാന്‍ തുടങ്ങി.
യുവാവിനെയും നിര്‍ബന്ധിച്ചു. തനിക്ക് കുടിക്കാന്‍ ഇഷ്ടമല്ല. പിന്നാലെയാണ് ഭാര്യയെ വീട്ടില്‍ കൊണ്ടുവിടേണ്ടി വന്നത് എന്നും യുവാവ് പറഞ്ഞു. എന്തായാലും, ഇരുവരോടും സംസാരിച്ചതിന് പിന്നാലെ കൗണ്‍സിലര്‍ വീട്ടുകാരുടെ കൂടി സാന്നിധ്യത്തില്‍ ഇവരുടെ പ്രശ്‌നം പരിഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്തായാലും, ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് തന്നെ താമസിക്കാന്‍ തീരുമാനിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.