Click to learn more 👇

എത്ര നരച്ച മുടിയും ഒരു ദിവസം കൊണ്ട് കറുപ്പിക്കാം


 

നരച്ച മുടി മറയ്ക്കാൻ കെമിക്കല്‍ നിറഞ്ഞ ഡെെയാണ് പലരും ഉപയോഗിക്കുന്നത്

എന്നാല്‍ കെമിക്കല്‍ ഡെെ ആദ്യം നല്ല ഫലം നല്‍കുമെങ്കിലും മുടിക്ക് ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ മുടി കറുപ്പിക്കാൻ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങള്‍ സ്വീകരിക്കുന്നതാണ് നല്ലത്. അത്തരത്തില്‍ ഒരു ഹെയർ ഡെെ നോക്കിയാലോ?

ഇതിനായി ആദ്യം രണ്ട് ഗ്ലാസ് വെള്ളം നല്ലപോലെ തിളപ്പിക്കുക. അതിലേക്ക് ഒരു സ്പൂണ്‍ ഉലുവ ഒരു സ്പൂണ്‍ തേയിലപ്പൊടി, ഒരു കറുവയില എന്നിവ ചേർത്ത് ഒന്നും കൂടി തിളപ്പിച്ച്‌ എടുക്കുക. ശേഷം ഇതിലേക്ക് ഒരു പച്ച കർപ്പൂരം പൊടിച്ച്‌ ചേർക്കുക ( പുതിയ മുടി നരയ്ക്കാതെ ഇരിക്കാനും താരൻ അകറ്റാനും പച്ച കർപ്പൂരം സഹായിക്കും). എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ ആവശ്യത്തിന് നെല്ലിക്കപ്പൊടി ഇട്ട് ചൂടാക്കി എടുക്കുക ( ചെറിയ തീയില്‍ ഇട്ട് ചൂടാക്കുക).

നേരത്തെ മിക്സ് ചെയ്ത് വച്ച വെള്ളം കുറച്ച്‌ ഇതിലേക്ക് ഒഴിച്ച്‌ മിക്സ് ചെയ്യുക. ഒരു പേസ്റ്റ് രൂപത്തില്‍ വേണം യോജിപ്പിക്കാൻ. ചെറിയ തീയില്‍ വച്ച്‌ വേണം ഇതും ചൂടാക്കാൻ. നല്ല പേസ്റ്റ് രൂപത്തിലായാല്‍ തീ ഓഫ് ചെയ്ത് ശേഷം ചീനച്ചട്ടിയില്‍ പരത്തി ഈ ഡെെ വയ്ക്കുക. അരമണിക്കൂർ ഇത് അടച്ച്‌ വയ്ക്കണം. ഇതിനായി ഇരുമ്ബ് ചീനച്ചട്ടി വേണം ഉപയോഗിക്കാൻ. ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ഒഴിച്ച്‌ യോജിപ്പിക്കുക. എന്നിട്ട് ഒരു മണിക്കൂർ കൂടി അടച്ച്‌ വയ്ക്കാം. അപ്പോള്‍ ഒരു കറുത്ത നിറത്തിലേക്ക് ഇത് മാറുന്നു. ശേഷം ഇത് നരച്ച മുടിയില്‍ തേച്ച്‌ ഒന്നര മണിക്കൂർ കഴിഞ്ഞ് കഴുകികളയാം.