വിദേശ ജോലി മോഹം ഉള്ളില്‍ സൂക്ഷിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ നിങ്ങള്‍ക്ക് മുന്നില്‍ പുതിയ അവസരവുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് രംഗത്ത് വന്നിരിക്കുകയാണ്.
യു എ ഇയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
പ്രവർത്തിപരിചയമുള്ള ആളുകളേയല്ല ഈ ജോലിയിലേക്ക് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ ശമ്ബളവും അത്ര ഉയർന്നതല്ല. യു എ ഇയിലെ പ്രശസ്തമായ ഒരു കമ്ബനിയിലേക്ക് വിദഗ്ധ ടെക്നീഷ്യന്‍ ട്രെയിനി (അപ്രിന്റീസ്) (Skilled technician Trainees [Apprentices] ആയിട്ടാണ് നിയമനം.
ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നവർക്ക് മാസം സ്റ്റൈപ്പെന്‍ഡ് എന്ന രീതിയില്‍ മാസം 800 യു എ ഇ ദിർഹം ലഭിക്കും. അതായത് 18289 ഇന്ത്യന്‍ രൂപ. ഇതിന് പുറമെ ഓവർ ടൈമിന് അതിന്റേതായ ആനുകൂല്യങ്ങളും ലഭിക്കും. ഐ ടി ഐ യോഗ്യതയുള്ള പുരുഷന്മാരായ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിവിധ തസ്തികളിലായി ആകെ 310 ഒഴിവുകളാണുള്ളത്. ഇലക്‌ട്രീഷ്യൻ 50, പ്ലംബർ 50, ഡക്റ്റ് ഫാബ്രിക്കേറ്റർ 50, പൈപ്പ് ഫിറ്റർ - (Ch. വാട്ടർ / പ്ലംബിംഗ് / ഫയർ ഫൈറ്റിംഗ്) 50, വെല്‍ഡർ 25, ഇൻസുലേറ്ററുകള്‍ (പ്ലംബിംഗ് ആന്‍ഡ് HVAC) 50, HVAC -ടെക്നീഷ്യൻസ് 25, മേസണ്‍സ് 10 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ജോലി സമയം ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് ഉള്‍പ്പെടെ 9 മണിക്കൂറായിരിക്കും. മെഡിക്കല്‍ ഇൻഷുറൻസ്, താമസം, ഗതാഗതം, വിസ എന്നിവ കമ്ബനി ഫ്രീയായി അനുവദിക്കും. രണ്ട് വർഷ കാലാവധിയിലുള്ള വിസയായിരിക്കും അനുവദിക്കുക. ഒരു വർഷത്തിനുള്ളില്‍ ഉദ്യോഗാർത്ഥി തിരികെ പോകുകയാണെങ്കില്‍ വിസയ്ക്ക് ആവശ്യമായി വന്ന തുക തിരികെ നല്‍കേണ്ടി വരും.
താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ബയോഡാറ്റ,
മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റിൻ്റെ പകർപ്പുകള്‍, പാസ്‌പോർട്ടിൻ്റെ പകർപ്പ്, കളർ ഫോട്ടോ എന്നിവ സഹിതം trainees_abrod@odepec എന്ന മെയില്‍ ഐഡിയിലേക്ക് 10-10-2024 മുമ്ബായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.