മാമല കക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം അച്യുതവിഹാറില്‍ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (11), ആദിയ (7) എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മക്കളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം കൈത്തണ്ട മുറിച്ച് ദമ്ബതികള്‍ തൂങ്ങിമരിച്ചതായി കരുതുന്നു. ഉദയംപേരൂർ കണ്ടനാട് ഗവണ്‍മെന്റ് ഹൈസ്കൂളിലെ സംസ്കൃത അദ്ധ്യാപകനാണ് രഞ്ജിത്ത്. പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂള്‍ ഇംഗ്ളീഷ് അദ്ധ്യാപികയാണ് രശ്മി. ഏഴാം ക്ളാസുകാരി ആദിയും മൂന്നാം ക്ളാസുകാരി ആദിയയും പബ്ളിക് സ്കൂള്‍ വിദ്യാർത്ഥികളാണ്.
മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിന് വൈദ്യ പഠനത്തിന് നല്‍കണമെന്ന് കുറിപ്പ് എഴുവച്ചിരുന്നു. സാമ്ബത്തിക പ്രശ്നമാണ് കാരണമെന്നാണ് പ്രാഥമിക സൂചന.
തിരുവാണിയൂർ പഞ്ചായത്ത് മെമ്ബർ ബിജു. വി ജോണ്‍ രാവിലെ രഞ്ജിത്തിന്റെ വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. രശ്മിയെ തൂങ്ങിയ നിലയില്‍ മുറിക്കുള്ളില്‍ കണ്ടു. ഉടൻ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.