പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല.
പ്രത്യേകിച്ച് അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
പല കാരണങ്ങള്‍ കൊണ്ടാണ് അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത്. അമിതമായിട്ടുള്ള ഉരസല്‍, വജൈനല്‍ സ്രവം അമിതമായി ആകുന്നത്, മൂത്രത്തിന്റെ അംശം അടിവസ്ത്രത്തില്‍ ആകുന്നത് എന്നിവ അടിവസ്ത്രങ്ങള്‍ വേഗത്തില്‍ നശിക്കുന്നതിനും, അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നതിനും കാരണമാകുന്നു. ഇവ കൂടാതെ, അമിതമായി വിയര്‍പ്പ് അടിയുന്നതും, ബാക്ടീരിയ മൂലവും അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നതിന് കാരണമാകുന്നു.
ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം.
അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയും ബാധിക്കുന്നു. അതിനാല്‍, പഴകിയ അടിവസ്ത്രങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അടിവസ്ത്രങ്ങളില്‍ ദ്വാരങ്ങള്‍ ഇല്ലെങ്കിലും, 6 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
അടിവസ്ത്രങ്ങള്‍ പരമാവധി 4 അല്ലെങ്കില്‍ 6 മാസം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനുശേഷം പുതിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം, അടിവസ്ത്രങ്ങളില്‍ നമ്മുടെ ശരീരത്തില്‍ നിന്നുള്ള വിയര്‍പ്പിന്റെ അംശവും, ഡിസ്ചാര്‍ജിന്റെ അംശവും, അതുപോലെ, ബാക്ടീരിയകളും അമിതമായിരിക്കും. ദീര്‍ഘകാലം ഉപയോഗിക്കുമ്ബോള്‍ ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പരമാവധി 6 മാസത്തിനുശേഷം അടിവസ്ത്രങ്ങള്‍ പുതിയത് വാങ്ങി ഉപയോഗിക്കുക.
നിലവില്‍ കീറിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ 60 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ അടിവസ്ത്രങ്ങള്‍ കഴുകിയതിന് ശേഷം വെയിലത്തിട്ട് ഉണക്കി എടുക്കണം. എന്നാല്‍ മാത്രമേ, ഇതില്‍ നിന്നും അണുക്കള്‍ കൃത്യമായി നീക്കം ചെയ്യപ്പെടുകയുള്ളൂ. അതുപോലെ, ബാത്ത്‌റൂമില്‍ അടിവസ്ത്രങ്ങള്‍ അലക്കിയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, ബാത്ത്‌റൂമിലെ അണുക്കള്‍ അടിവസ്ത്രത്തില്‍ കയറാന്‍ സാധ്യത കൂടുതല്‍. നല്ല വെയിലത്ത് അടിവസ്ത്രങ്ങള്‍ ഉണക്കണം.
നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. അതുപോലെ, ശരിയായ രീതിയിലുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ വിയർപ്പ് തങ്ങിയുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം നിങ്ങളെ സഹായിക്കും.