ഹണിട്രാപ്പിലൂടെ തൃശ്ശൂർ സ്വദേശിയായ വയോധികനില്‍ നിന്നും കോടികള്‍ തട്ടിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.
യുവതി മനപ്പൂർവ്വം വയോധികനെ ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഹിന്ദു പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് യുവതി വയോധികനുമായി പരിചയത്തിലായതെന്നും പോലീസ് വ്യക്തമാക്കുന്നു. കേസില്‍ കൊല്ലം അഞ്ചാലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ആവണി എന്ന പേരിലാണ് ഷെമി വയോധികനോട് പേര് പറഞ്ഞിരുന്നത്. 23 വയസ്സാണെന്നും ഹോസ്റ്റലില്‍ പഠിക്കുകയാണെന്നും പറഞ്ഞിരുന്നു. ആരംഭത്തില്‍ ഹോസ്റ്റല്‍ ഫീസ് അടയ്ക്കാനെന്ന് പറഞ്ഞ് ഇടയ്ക്കിടെ ഷെമി പണം വാങ്ങി. എന്നാല്‍ പിന്നീട് വലിയ തുക ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ ഇവർ സെക്‌സ് ചാറ്റ് ഉള്‍പ്പെടെ ഇവർ ചെയ്തിരുന്നു. ആദ്യം ഷെമിയാണ് വയോധികന് സന്ദേശം അയച്ചത്.
ചാറ്റിലൂടെ വരാറുള്ള യുവതി വീഡിയോ കോള്‍ വിളിച്ചു. ഇത് എടുത്തപ്പോള്‍ നഗ്നയായി ഇരിക്കുന്ന ഒരു യുവതിയെ ആയിരുന്നു കണ്ടത്. ഈ ദൃശ്യങ്ങള്‍ ഇവർ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇത് കാണിച്ച് ദമ്ബതികള്‍ വയോധികനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഒടുക്കം ഭാര്യയുടെ ഭൂമി വിറ്റ വകയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുടെ നിക്ഷേപവും ഉള്‍പ്പെടെ രണ്ട് കോടിയോളം രൂപ ഇയാള്‍ അയച്ചുകൊടുത്തു. എന്നാല്‍ വയോധികന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത മകനില്‍ സംശയം ഉളവാക്കുകയായിരുന്നു. തുടർന്ന മകൻ പോലീസില്‍ പരാതി നല്‍കി. വീഡിയോ കോള്‍ വന്ന നമ്ബർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആയിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.