പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യലുള്ള റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേർ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
ശനിയാഴ്ച രാവിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 24 പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്ബോഴായിരുന്നു സ്ഫോടനം.
സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ 100-ഓളം പേർ ഉണ്ടായിരുന്നതായും ക്വറ്റ പോലീസ് സീനിയർ സൂപ്രണ്ട് മുഹമ്മദ് ബലൂച് അറിയിച്ചിരുന്നു.
അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചിരുന്നു. തിരക്കേറിയ റെയില്‍വേ സ്റ്റേഷനായതു കൊണ്ടുതന്നെ മരണസംഖ്യ ഉയർന്നേക്കുമെന്ന സൂചനയുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും ഷാഹിദ് റിന്ദ് പറഞ്ഞു.
ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എല്‍.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേർ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ബി.എല്‍.എ. അവകാശപ്പെട്ടു. അതേസമയം, ബി.എല്‍.എയുടെ പങ്ക് സ്ഥിരീകരിക്കാൻ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഷാഹിദ് റിന്ദ് പറഞ്ഞു.
❗️Explosion In Pakistan’s Balochistan Kills 20, Injures Dozens
A fatal blast occurred at Quetta Railway Station on Saturday,as a train prepared to depart for Peshawar, Dawn News reports.
pic.twitter.com/legfib50zP