Click to learn more 👇

മൂന്ന് പഴവർഗങ്ങളിൽ കീടനാശിനി കൂടുതല്‍; 50 ലക്ഷം പേരില്‍ 1,10,781 പേർക്ക് കാൻസർ സാദ്ധ്യത


 

കാൻസർ പോലുള്ള മാരക രോഗങ്ങള്‍ പിടിമുറുക്കുമ്ബോള്‍ മലയാളി കഴിക്കുന്ന പച്ചക്കറികളില്‍ 13.33ശതമാനവും വിഷമയം.

23 പച്ചക്കറികളിലും മൂന്നു പഴവർഗങ്ങളിലും ക്രമാതീതമായി കീടനാശിനി കണ്ടെത്തിയിട്ടുണ്ട്.


വിഷാംശം കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുമ്ബോഴും പലവഴികളിലൂടെ വിഷംനിറഞ്ഞ പച്ചക്കറികള്‍ എത്തും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയിലും പഴങ്ങളിലും മാത്രമല്ല, ഇവിടെ ഉത്പാദിപ്പിക്കുന്നവയിലും അമിതമായി കീടനാശിനിയുണ്ട്.


ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് അടുത്തിടെ നടത്തിയ പരിശോധനയില്‍ 50 ലക്ഷം പേരില്‍ 1,10,781 പേർക്ക് കാൻസർ സാദ്ധ്യത കണ്ടെത്തിയിരുന്നു. രാസപദാർത്ഥങ്ങള്‍ നിറഞ്ഞ ഭക്ഷ്യസാധനങ്ങള്‍ കാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്നായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വർഷം ജൂലായ് മുതല്‍ സെപ്തംബർ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 195 സാമ്ബിളുകളാണ് വെള്ളായണി കാർഷിക കോളേജിലെ ലാബില്‍ പരിശോധിച്ചത്. ഇതിലാണ് 23 പച്ചക്കറികളിലും മൂന്ന് പഴവർഗങ്ങളിലും (13.33) അമിത കീടനാശിനി കണ്ടെത്തിയത്. ബാക്കി 169 എണ്ണം കീടനാശിനി സാന്നിദ്ധ്യം ഇല്ലാത്തവയോ അനുവദനീയ അളവിലോ ആയിരുന്നു.


അമിത വിഷം കലർന്നവ


പാവയ്ക്ക, ചുരയ്ക്ക, കാ‌പ്സിക്കം, കാരറ്റ്, മുരിങ്ങയ്ക്ക, നെല്ലിക്ക, പച്ചമുളക്, കോവയ്ക്ക, നാരങ്ങ, പച്ചമാങ്ങ, വെള്ളരി, റാഡിഷ് വെള്ള, പടവലം, തക്കാളി, എന്നീ പച്ചക്കറികളിലും പേരയ്ക്ക , തണ്ണിമത്തൻ, ഗ്രീൻആപ്പിള്‍ എന്നീ പഴങ്ങളിലും.

അസഫേറ്റ്, ഡൈമെത്തോവേറ്റ്, ഒമേത്തോയേറ്റ്, മോണോക്രോട്ടോഫോസ്, പെൻഡിമെത്തലിൻ തുടങ്ങിയവയാണ് പച്ചക്കറികളില്‍ കൂടുതലായി കാണുന്ന കീടനാശിനികള്‍. തയാമേത്തോക്‌സാം,അസറ്റാമിപ്രിഡ്,

ഡൈഫെനകൊണസോള്‍ എന്നിവയാണ് പഴങ്ങളിലെ കീടനാശിനികള്‍.


ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷവസ്തുക്കള്‍ കണ്ടെത്തുന്നുണ്ട്. ഇവ വിപണിയിലെത്തുന്നത് വലിയതോതില്‍ തടഞ്ഞു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ഹാനികരമായ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കാൻ ബോധവല്‍കരണം ശക്തമാക്കും.

വീണാ ജോർജ്- ആരോഗ്യമന്ത്രി


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക