ബ്രിട്ടനില്‍ നഴ്സായ മലയാളി യുവതി അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്.
കാൻസർ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായിരുന്നു നിർമല.
കാൻസർ ബാധിച്ചതിന് പിന്നാലെ കീമോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സകള്‍ക്ക് വിധേയയായിരുന്നു യുവതി. പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി ഒമ്ബത് മണിയോടെയാണ് മരണം സംഭവിച്ചത്.
2017 ലാണ് നിർമല ബ്രിട്ടനിലെത്തിയത്. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാല്‍ 2022 വരെ മാത്രമാണ് നിർമല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്. പരേതനായ ലിയോ, മേരിക്കുട്ടി എന്നിവരാണ് മാതാപിതാക്കള്‍. ഏക സഹോദരി ഒലിവിയ. സംസ്കാരം നാട്ടില്‍ നടത്തുവാനാണ് ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ പ്രാദേശിക മലയാളി സമൂഹം ആരംഭിച്ചിട്ടുണ്ട്.