Click to learn more 👇

നിങ്ങള്‍ എങ്ങനെയാണോ വെളുത്തുള്ളി അരിയുന്നത് അതിന്റെ അടിസ്ഥാനത്തില്‍ അവയുടെ രുചിയിലും മാറ്റം വരും; വെളുത്തുള്ളിയുടെ രുചിക്ക് പിന്നിലെ ആ രാസപ്രവർത്തനം


 

വെളുത്തുള്ളിക്ക് പലതരത്തിലുള്ള രുചികളില്‍ പ്രത്യക്ഷപ്പെടാൻ കഴിയുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതിന്റെ രഹസ്യം വളരെ സിംപിള്‍ ആണ്. നിങ്ങള്‍ എങ്ങനെയാണോ വെളുത്തുള്ളി അരിയുന്നത് അതിന്റെ അടിസ്ഥാനത്തില്‍ അവയുടെ രുചിയിലും മാറ്റം വരും.


കേള്‍ക്കുമ്ബോള്‍ വളരെ ലളിതമായി തോന്നാം. വെളുത്തുള്ളി ചതച്ചും ചെറുതായി അരിഞ്ഞും അല്ലാതെയുമൊക്കെ സൗകര്യ പ്രകാരം നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഇത് അവയുടെ രുചിയില്‍ വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്ന രാസപ്രവർത്തനങ്ങളിലേക്ക് നയിക്കുന്നു.


വെളുത്തുള്ളിയുടെ രുചിക്ക് പിന്നിലെ ആ കെമിസ്ട്രി!


അലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിയെ ഹീറോ ആക്കുന്നത്. സള്‍ഫർ അടങ്ങിയ ഈ സംയുക്തമാണ് വെളുത്തുള്ളിയുടെ മണത്തിനും രുചിക്കും കാരണം. എന്നാല്‍ ഇത് പെട്ടെന്ന് ലഭ്യമാകില്ല താനും. വെളുത്തുള്ളി ചതക്കുകയോ അരിയുകയോ ചെയ്യുമ്ബോള്‍ അലിനേസ് എന്ന എൻസൈം പുറത്തുവിടുന്നു. ഈ എൻസൈം മറ്റൊരു സംയുക്തമായ അലിനുമായി ചേർന്നാണ് അലിനിൻ പുറത്തുവിടുന്നത്. വെളുത്തുള്ളി എത്രയും ചതയുന്നുവോ അത്രയും നന്നായി അല്ലിസിൻ പുറപ്പെടുന്നു. രുചിയിലും ഇത് കാര്യമായി മാറ്റം ഉണ്ടാക്കും.

രുചിക്ക് അനുസരിച്ച്‌ വെളിത്തുള്ളി അരിയേണ്ട 5 പ്രധാന രീതികള്‍


വെളുത്തുള്ളി അല്ലി


വെളുത്തുള്ളിയുടെ നേർത്ത രുചിക്കായി അവയുടെ അല്ലി പൊളിച്ച്‌ അരിയാതെ അതുപോലെ ഉപയോഗിക്കാം. ഇത് മധുരമുള്ള കാരാമലൈസ്ഡ് സുഗന്ധവും രുചിയും നല്‍കും. വറുത്ത ചിക്കൻ, അവധാനം പാകം ചെയ്തെടുക്കുന്ന സ്റ്റൂ പോലുള്ള മൃദുലമായ വെളുത്തുള്ളി രുചി വേണ്ട വിഭവങ്ങളില്‍ അവയെ ഇത്തരത്തില്‍ ഉപയോഗിക്കാം.


വെളുത്തുള്ളി അല്ലി രണ്ടായി പിളർന്ന്

ഇത്തരത്തില്‍ വെളുത്തുള്ളി അരിയുന്നത് ചെറിയ തോതില്‍ അലിസിൻ പുറത്തുവിടുന്നു. വെളുത്തുള്ളിയുടെ മിതമായ രുചി വേണ്ട വിഭവങ്ങളില്‍ ഇങ്ങനെ ഉപയോഗിക്കാം.


വെളുത്തുള്ളി ചെറുതായി അരിഞ്ഞത്


വെളുത്തുള്ളി ചെറുതായി അരിയുന്നത് അവയുടെ രുചി കൂടുതല്‍ വ്യക്തമാകാൻ സഹായിക്കും. ഇത് കറികള്‍ ഉപയോഗിക്കുന്നത് രുചി ബാലൻസ് ചെയ്യാൻ സഹായിക്കും. വെളുത്തുള്ളിയുടെ ശക്തമായ രുചികള്‍ വേണ്ട വിഭവങ്ങളില്‍ ഇവ ഇത്തരത്തില്‍ ഉപയോഗിക്കാം.


വെളുത്തുള്ളി ചതച്ചത്


വെളുത്തുള്ളി ചതച്ച്‌ ഉപയോഗിക്കുന്നത് അവയുടെ പരമാവധി രുചി കിട്ടാൻ സഹായിക്കും. കറികള്‍ സ്പൈസി ആക്കാൻ വെളുത്തുള്ളി ചതച്ച്‌ ഇടുന്നതാണ് നല്ലത്.


വെളുത്തുള്ളി പേസ്റ്റ്

 

വെളുത്തുള്ളി പേസ്റ്റ് ആക്കി ഉപയോഗിക്കുന്നത് ഇവയുടെ രുചിയുടെ തീവ്രത വളരെ അധികം കൂട്ടും. സൂപ്പ്, മാരിനേഡുകള്‍ തുടങ്ങിയവയുടെ രുചി കൂട്ടാൻ വെളുത്തുള്ളി പേസ്റ്റ് ഉപയോഗിക്കുന്നത് നല്ലതാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക