Click to learn more 👇

സഞ്ജുവിന്റെ ഷോട്ട് പതിച്ചത് യുവതിയുടെ മുഖത്ത്, കരഞ്ഞ് നിലവിളിച്ച്‌ യുവതി! ശ്രദ്ധിക്കൂവെന്ന് സഞ്ജു; വീഡിയോ വാർത്തയോടൊപ്പം


 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്.


സഞ്ജുവിനൊപ്പം തിലക് വര്‍മയും (47 പന്തില്‍ 12) ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരുടെ സെഞ്ചുറി കരുത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത്. തിലകിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്.


സഞ്ജു 56 പന്തുകള്‍ കളിച്ചു. ഒമ്ബത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതിലൊരു സിക്‌സ് മത്സരം കാണാനെത്തിയ കാണിയുടെ മുഖത്താണ് പതിച്ചത്. നിലത്ത് പിച്ച്‌ ചെയ്തതിന് ശേഷമാണ് മുഖത്ത് കൊണ്ടെതെന്നുള്ളതുകൊണ്ട് കൂടുതല്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. വേദനകൊണ്ട് കരഞ്ഞ യുവതിയുടെ മുഖത്ത് ഐസ് വച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. എന്തെങ്കിലും പറ്റിയോയെന്ന് സഞ്ജു അന്വേഷിക്കുന്നുമുണ്ട്. 


ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. തിലകായിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു. 47 പന്തുകള്‍ നേരിട്ട തിലക് 10 സിക്‌സും ഒമ്ബത് ഫോറും നേടി. ഇരുവരും 210 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്.


ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്ബരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക