വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കുമുന്നില്‍ ഇനി മുതല്‍ ഡ്രൈവിങ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകർപ്പ് കാണിച്ചാല്‍ മതി.
ഇതു സംബന്ധിച്ച അന്തിമ ഉത്തരവ് വ്യാഴാഴ്ച സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ പുറത്തിറക്കി.
എം. പരിവാഹൻ, ഡിജി ലോക്കർ എന്നിവയില്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന രേഖകള്‍ കാണിച്ചാലും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ അസല്‍ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും തർക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. 2000-ലെ ഐ.ടി. നിയമ പ്രകാരം ഡജിറ്റല്‍ രേഖകള്‍ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്.
അസല്‍ രേഖകള്‍ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും ഉത്തരവിലുണ്ട്. വാഹൻ പോർട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ക്യു.ആർ. കോഡുള്ള കോപ്പി കാണിച്ചാലും മതി. ഡിജിറ്റല്‍ രേഖകള്‍ കാണിക്കുമ്ബോള്‍ ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ വാഹൻ സാരഥി ഡേറ്റാ ബേസില്‍ ഇലക്‌ട്രോണിക് ആയി ഇ-ചെലാൻ തയ്യാറാക്കി രേഖകള്‍ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അല്ലാതെ അസല്‍ രേഖകള്‍ പിടിച്ചെടുക്കുന്നതും വിലക്കിയിട്ടുണ്ട്