Click to learn more 👇

ഗോഡ്ഫാദര്‍ ഇല്ലാതെ പാര്‍ട്ടിയില്‍ നിലനില്‍പ്പില്ല; സിപിഎം എന്നെ കറിവേപ്പിലയാക്കി:- പിപി ദിവ്യ


 

പാർട്ടി തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞെന്ന് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ. സമാന ആക്ഷേപങ്ങള്‍ വന്നപ്പോള്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്കും മുൻ സംസ്ഥാന കമ്മിറ്റി അംഗം ജെയിംസ് മാത്യുവിനും ലഭിച്ച ആനുകൂല്യം തനിക്ക് ലഭിച്ചില്ല.


20 വർഷം പ്രവർത്തിച്ച പാർട്ടി തന്നെ വഞ്ചിച്ചെന്നും പി പി ദിവ്യ പറഞ്ഞു. പാർട്ടിയില്‍ തനിക്ക് ഗോഡ് ഫാദറില്ല. ഗോഡ് ഫാദർ ഇല്ലാത്തവർക്ക് പാർട്ടിയില്‍ നിലനില്‍പ്പില്ലെന്നും ദിവ്യ പ്രതികരിച്ചു.


ഇനി നേതാവാകാനില്ലെന്നും പാർട്ടിയില്‍ വിശ്വാസമില്ലെന്നും പിപി ദിവ്യ വ്യക്തമാക്കി. പാർട്ടി നടപടി തന്നെ അപമാനിക്കുന്നതാണെന്നും, സിപിഎം തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞുവെന്നും ദിവ്യ.

ഇനി സാധാരണ പ്രവർത്തകയായി തുടരുമെന്നും പിപി ദിവ്യ പറഞ്ഞു. എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റില്‍ കഴിയുന്ന സമയത്താണ് പിപി ദിവ്യയെ തരംതാഴ്ത്തിയുള്ള പാർട്ടി നടപടി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക