Click to learn more 👇

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരം; സിനിമാ നടന്‍ പരീക്കുട്ടി രാസലഹരിയുമായി പിടിയില്‍; 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും കണ്ടെടുത്തു


 

മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീന്‍-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്മോന്‍ (34) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. 


ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവര്‍ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. 


ഒരു അഡാര്‍ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. ഹാപ്പി വെഡ്ഡിംഗില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പരീക്കുട്ടിയുടേത്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടിലായിരുന്നു പരീക്കൂട്ടി സ്ഥാനാര്‍ഥിയായത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക