Click to learn more 👇

അഞ്ച് വയസുകാരിയെ പീഡിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തി; പ്രതിയായ രണ്ടാനച്ഛന് വധശിക്ഷ


 

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊല്ലപ്പെടുത്തിയ രണ്ടാനച്ഛന് വധ ശിക്ഷ. വിവാദമായ കുമ്ബഴ പോക്സോ കേസിലെ പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനെ(26)യാണ് പത്തനംതിട്ട ജില്ല കോടതി തൂക്കിക്കൊല്ലൻ വിധിച്ചത്

2021 മാര്‍ച്ച്‌ അവസാനമാണ് പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെടുന്നത്.


പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.


കുഞ്ഞിന്റ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞും സ്പൂണ്‍വച്ച്‌ കുത്തിയതുമുള്‍പ്പടെ 66ഓളം മുറിവുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. 


ക്രൂരമായ ലൈംഗിക പീഡനം വര്‍ഷങ്ങളായി നടന്നുവെന്ന് തെളിയിക്കുന്നതായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈംഗിക പീഡന സംശയം പറഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളും നീര്‍ വീക്കവും കണ്ടെത്തിയിരുന്നു. മരണത്തിന്റെ തലേദിവസങ്ങളിലും കുട്ടി ക്രൂരപീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക