Click to learn more 👇

സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ടിനിടെ കൈ മുറിഞ്ഞ് ചോരയൊലിപ്പിച്ച്‌ മത്സരാര്‍ത്ഥി, സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണയും വിമര്‍ശനവും വീഡിയോ വാർത്തയോടൊപ്പം


 

കലാപ്രകടനങ്ങള്‍ക്കിടെ ചിലപ്പോള്‍ മത്സരാര്‍ഥികള്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റുകയോ, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ചെയ്യാറുണ്ട്.

ഇവിടെയിതാ സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടിന്റെ ഒരു വീഡിയോ വൈറലാവുകയാണ്.


മത്സരാര്‍ഥികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ കയ്യിലെ കുപ്പിവള പൊട്ടി കൈമുറിഞ്ഞ് ചോര തെറിക്കുന്നത് വീഡിയോയില്‍ കാണാം.


കുട്ടി ധരിച്ച സാരിയിലുടനീളം ഇത് തെറിച്ചിട്ടുണ്ട്. മത്സരത്തോടുള്ള ആത്മാര്‍ഥത, കലാപ്രതിഭയെന്ന് അക്ഷരം തെറ്റാതെ വിളിക്കാം തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. 


2024 നവംബറില്‍ നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ നിന്നാണ് ഈ രംഗമെന്ന് വീഡിയോയിലെ ബാനറില്‍ കാണാം. എന്നാല്‍ എവിടെ നടന്നതാണെന്ന് വ്യക്തമല്ല.


അതേസമയം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കപ്പെട്ട വീഡിയോയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

മത്സരം തുടരാന്‍ പാടില്ലായിരുന്നുവെന്നും അധികൃതര്‍ തടയേണ്ടതാണെന്നും ഈ രീതിയില്‍ മത്സരിക്കുന്നത് ബുദ്ധിമോശമാണെന്നും കാഴ്ചക്കാര്‍ അഭിപ്രായപ്പെട്ടു. മത്സരം തുടര്‍ന്നോ തടസപ്പെട്ടോ എന്നും വീഡിയോയില്‍ നിന്ന് വ്യക്തമല്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക