Click to learn more 👇

നൃത്തം ചെയ്തു, പിന്നാലെ കുഴഞ്ഞുവീണു; ഹത്രാസില്‍ വിവാഹദിനത്തില്‍ വരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

വിവാഹദിനത്തില്‍ വരന് ദാരുണാന്ത്യം. വിവാഹത്തിന്റെ ഭാട്ട് ചടങ്ങിനിടെ കുഴഞ്ഞുവീണാണ്‌ വരൻ മരിച്ചത്.


ഉത്തർ പ്രാദേശിലാണ് സംഭവമുണ്ടായത്. ശിവം എന്നയാളാണ് മരിച്ചത്. ആദ്യം നൃത്തം ചെയ്ത ശിവം, മറ്റു ചടങ്ങുകള്‍ക്കായി ഇരിപ്പിടത്തിലേക്ക് ഇരിക്കുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് നിലത്തേക്ക് വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നൃത്തം ചെയ്യുന്നതിനിടെ ഇരുന്ന ശിവത്തിന്റെ ആരോഗ്യനില വഷളായതായും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. 


സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണമാരംഭിച്ചു. ഇത്തരമൊരു സംഭവം ബന്ധുക്കളിലും, അതിഥികളിലും അഗാധമായ ദുഃഖമുണ്ടാക്കി. അതേസമയം, നിശ്ശബ്ദ ഹൃദയാഘാതമാണ് (silent attack) മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക