അമിതവേഗത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ച യുവനടനെ കളമശ്ശേരിയില്‍ പൊലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ സ്വദേശി ഗണപതിയെയാണ് (29) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി എട്ടിന് കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്താണ് പിടിയിലായത്. ആലുവ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ അപകടകരമാംവിധം കാർ ഓടിച്ചുവരുന്നതായ വിവരം ലഭിച്ചതനുസരിച്ച് കാർ തടയുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് വാഹനം ഓടിച്ചിരുന്ന ഗണപതി മദ്യപിച്ചിരുന്നതായി മനസ്സിലാക്കിയത്. വാഹനമടക്കം കസ്റ്റഡിയിലെടുത്തു. കണ്ണൂർ, തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർക്കൊപ്പമാണ് ഇയാള്‍ സഞ്ചരിച്ചതെന്ന് പൊലീസ് പറഞ്ഞു.