ബേബി മെമ്മോറിയല്‍ ആശുപത്രിയ്‌ക്കെതിരെ ചികിത്സ പിഴവ് ആരോപണം. പറയഞ്ചേരി സ്വദേശിക്കാണ് ചികിത്സ പിഴവിനേ തുടര്‍ന്ന് കാഴ്ച നഷ്ടമായത്.
ചികില്‍സക്കിടെ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടെന്നും 25 ലക്ഷം രൂപ ബില്ലടയ്ക്കാന്‍ ആശുപത്രി തങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും രോഗിയുടെ കുടുംബം പറഞ്ഞു. അതേ സമയം ബന്ധുക്കള്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രോഗിയുടെ നില ഗുരുതരമായിരുന്നെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.