Click to learn more 👇

'ഐ ആം സോറി അയ്യപ്പാ' ഗാനം; 'പാ. രഞ്ജിത്തിനും ഇസൈവാണിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം; ഗാനം വാർത്തയോടൊപ്പം


 

ബിഗ് ബോസ് തമിഴ് മത്സരാർഥിയും ഗായികയുമായ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം. 2018-ല്‍ പുറത്തിറങ്ങിയ 'ഐ ആം സോറി അയ്യപ്പാ' എന്ന ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിക്രമം.

സംഭവത്തില്‍, ചെന്നൈ കമ്മിഷണർക്ക് മുമ്ബാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്


ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തിഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ഐ ആം സോറി അയ്യപ്പാ' എന്ന ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇവർക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ കുപ്രചരണം ആരംഭിച്ചത്. ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ഗാനമെന്നും ഇവർ ആരോപിക്കുന്നു.


ഗാനത്തെക്കുറിച്ച്‌ തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ഗായികയ്ക്കും പാ. രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോണ്‍ നമ്ബർ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും ഇസൈവാണിക്കെത്തി. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങള്‍ ചിലർ അയക്കുന്നതായും പരാതിയുണ്ട്. 


പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സംഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ഗാനം ചിട്ടപ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന വരികള്‍ ഗാനത്തിലുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ക്ഷേത്രപ്രവേശനങ്ങളേയും ഗാനത്തില്‍ വിമർശിക്കുന്നുണ്ട്.

പാട്ട് സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായതോടെയാണ് പരാതികള്‍ ഉയർന്നത്.


മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കണം എന്ന ആവശ്യവുമായി സംവിധായകനും ഗായികയ്ക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്‌മയാണ് മേട്ടുപ്പാളയം പൊലീസില്‍ പരാതി നല്‍കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക