സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കെതിെര ഗുരുതര ആരോപണങ്ങളുമായി സമ്മേളന പ്രതിനിധികള്‍.
പീഡനക്കേസ് പ്രതിയെ സി.പി.എം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്നും ഇയാള്‍ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ തങ്ങളുടെ കൈകളില്‍ ഉണ്ടെന്നും വേണമെങ്കില്‍ ചാനലുകള്‍ക്ക് നല്‍കാമെന്നും പാർട്ടി അംഗങ്ങള്‍ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞു.
'പെണ്ണുപിടിയനാ അയാള്‍. അയാള്‍ പെണ്ണിനെ പീഡിപ്പിക്കുന്ന വിഡിയോ ഞങ്ങളുടെ കൈയിലുണ്ട്. ചാനലുകള്‍ക്ക് വേണമെങ്കില്‍ തരാം. അയാളെ ഇപ്പോള്‍ ലോക്കല്‍ സെക്രട്ടറിയാക്കി. അയാള്‍ ആള് ശരിയല്ല' -പ്രവർത്തകർ പറഞ്ഞു.
അതിനിടെ, സമ്മേളനത്തില്‍ നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികള്‍ പൂട്ടിയിട്ടു. പീഡനക്കേസ് പ്രതിയെ ഭാരവാഹിയാക്കിയതില്‍ പ്രതിഷേധിച്ചാണ് നീക്കം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു .പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുൻ രാജ്യസഭാംഗം ബി. സോമപ്രസാദ്, കെ രാജഗോപാല്‍ തുടങ്ങിയവർ സമ്മേളനത്തിയത്. ഇവരെയാണ് പൂട്ടിയിട്ടത്. ഏറെ നേരത്തിന് ശേഷം ഇവരെ തുറന്നുവിട്ടെങ്കിലും വാഹനം സി.പി.എം പ്രവര്‍ത്തകര്‍ നടുറോഡില്‍ തടഞ്ഞു. മുന്നില്‍ കിടന്നാണ് പ്രവർത്തകർ വാഹനം തടഞ്ഞത്. ജില്ല സെക്രട്ടറിയേറ്റ് അംഗം ആയ രാധാമണിയെ പിന്‍വാതിലൂടെ പ്രവര്‍ത്തകര്‍ പുറത്തിറക്കി. നാലര മണിക്കൂറോളം നേതാക്കളെ പൂട്ടിയിട്ടു.
വിഭാഗീയതയെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് നിർത്തിവെച്ച സി.പി.എം കുലശേഖരപുരം വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ ലോക്കല്‍ സമ്മേളനമാണ് ഇന്ന് നടന്നത്. ആരോപണ വിധേയരായ രണ്ടുപേരെ ലോക്കല്‍ സെക്രട്ടറിമാർ ആക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ഡിസംബർ രണ്ടിന് ആരംഭിക്കുന്ന ഏരിയാസമ്മേളനത്തിനു മുന്നോടിയായാണ് ലോക്കല്‍ സമ്മേളനം ഇപ്പോള്‍ സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതുപ്രകാരം സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്.
പി.ആർ വസന്തനെ അനുകൂലിക്കുന്ന എച്ച്.എ. സലാം, ഉണ്ണികൃഷ്ണ പിള്ള എന്നിവരെയാണ് കുലശേഖരപുരം സൗത്ത്, കുലശേഖരപുരം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായി തെരഞ്ഞെടുത്തതായി അറിയിച്ചത്. സ്ത്രീ പീഡന കേസില്‍ ഉള്‍പ്പെടെ പ്രതികളായ ആളുകളെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ പ്രതിഷേധിച്ചത്.
പുറത്തിറങ്ങിയ സംസ്ഥാന നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെക്കുകയും ഇവരുടെ വാഹനത്തിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ഇരുപ്പു ഉറപ്പിക്കുകയും ചെയ്തു. ഇത്രയേറെ പ്രശ്നങ്ങള്‍ രൂക്ഷമായിട്ടും പൊലീസ് സ്ഥലത്ത് എത്തിയില്ല. സംഭവം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെ ആക്രമിക്കാനും ശ്രമമുണ്ടായി.