ഓട്ടത്തിനിടെ എതിർ ദിശയില്‍ നിന്നു എത്തിയ മഹീന്ദ്ര എസ്‌യുവിയുമായിട്ടുണ്ടായ ഇടിയുടെ ആഘാദത്തിലാണ് ബസിന്റെ റിയല്‍ ആക്സില്‍ ഉള്‍പ്പടെ അടർന്നു പോയത്
ബസില്‍ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു, എങ്കിലും അപകടത്തില്‍ ആർക്കും കാര്യമായ പരിക്കുകള്‍ ഒന്നും തന്നെയില്ല.
എസ്‌യുവിയില്‍ ആകെ ഉണ്ടായിരുന്ന ഡ്രൈവറിനും ചെറിയ പരിക്കുകള്‍ അല്ലാതെ ഗുരുതരമായ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നതും ആശ്വാസജനകമാണ്. അമിത വേഗത്തില്‍ എതിർ ദിശയില്‍ നിന്ന് എത്തിയ കാറാണ് സംഭവത്തിലെ കുറ്റക്കാരൻ എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
സംഭവം നടന്നത് പുലർച്ചെ ഏഴ് മണിയോടെയാണ്, അമിത വേഗത്തില്‍ എത്തിയ കാർ, ബസിന്റെ പിൻ വീലുകള്‍ക്ക് അടുത്തായി വന്നിടിക്കുകയും അതിന്റെ ആഘാദത്തില്‍ ബസിന്റെ വീലുകള്‍ ആക്സില്‍ ഉള്‍പ്പടെ ഈരി തെറിക്കുകയും വാഹനം എയറില്‍ ഒന്നു പൊങ്ങി റോഡില്‍ നിരങ്ങി നീങ്ങി നില്‍ക്കുന്നതും നമുക്ക് വീഡിയോയില്‍ വ്യക്തമായി കാണാം.
ഭാഗം കൊണ്ടാണ് ബസ് തകിടം മറിയാഞ്ഞതും വലിയൊരു അപകടം ഉണ്ടാവേണ്ടത് ഒഴിവായതും. വന്നിടിച്ച മഹീന്ദ്ര കാറിനും സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ഫ്രണ്ടിലെ വലതുവശത്തെ വീലും ഫെൻഡറും ബോണറ്റിന്റെ ഭാഗവും തകർന്നതായി നമുക്ക് കാണാം. എന്നിരുന്നാലും വാഹനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്ക് ഒന്നും തന്നെ വലിയ കേടുപാടുകള്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ഇത് മഹീന്ദ്ര എസ്‌യുവിയുടെ ബില്‍ഡ് ക്വാളിറ്റിയും ഗുണനിലവാരവും വ്യക്തമാക്കുന്നു. മഹീന്ദ്രയുടെ സ്കോർപ്പിയോ N മോഡലാണ് ഇവിടെ അപകടത്തില്‍ പെട്ടത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗില്‍ ഫൈവ് സ്റ്റാർ സേഫ്റ്റി നേടിയ മോഡലാണിത്. 2022 ജൂലൈയിലാണ് മഹീന്ദ്ര പുത്തൻ സ്കോർപിയോ N വിപണിയില്‍ എത്തിയത്. വില്‍പ്പനയ്ക്ക് എത്തി വെറും 30 മിനിറ്റ് കൊണ്ട് ഒരു ലക്ഷം ബുക്കിംഗുകള്‍ നേടി ചരിത്രം സൃഷ്ടിച്ച മോഡലുമാണിത്.