പലപ്പോഴും കുഴച്ച് പരത്തി ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ഓർത്ത് കടയില്‍ നിന്ന് ഹാഫ് ബോയില്‍ഡ് പാക്കറ്റ് ചപ്പാത്തികള്‍ വാങ്ങുന്നതാണ് പതിവ്. കഴിക്കാൻ രുചിയും സോഫ്റ്റുമാണെങ്കിലും അത്ര നല്ലതല്ല ഈ പാക്കറ്റ് ചപ്പാത്തികള്‍.
സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസമാണ് ഒരു ചപ്പാത്തി കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുക. എന്നാല്‍ പായ്ക്കറ്റ് ചപ്പാത്തി ഇതില്‍ കൂടുതല്‍ കാലം ഉപയോഗിയ്ക്കാനാകും. ഇത്തരം പാക്കറ്റുകള്‍ ചപ്പാത്തിയില്‍ കേടാകാതിരിയ്ക്കുവാനുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട് എന്നത് തന്നെയാണ് ഇങ്ങനെയിരിക്കാനുള്ള കാരണം. സോഡിയം ബെന്‍സോയേറ്റ്, സോഡിയം പ്രൊപ്പോണേറ്റ്, കാല്‍സ്യം പ്രൊപ്പോണേറ്റ്, ബെന്‍സോയിക് ആസിഡ്, തുടങ്ങിയ പല കെമിക്കലുകളും ഇതില്‍ ചേര്‍ക്കുന്നുണ്ട്. ഇവയൊന്നും ആരോഗ്യത്തിന് ഗുണം ചെയ്യില്ല.
ബേക്കിംഗ് സോഡ, വനസ്‌പതി പോലുള്ള ഹൈഡ്രോജനേറ്റഡ് ഫാറ്റ് എന്നിവ മാവില്‍ ചേർക്കുമെങ്കിലും ഇവ പാക്കറ്റില്‍ അടയാളപ്പെടുത്താറില്ല എന്നത് മറ്റൊരും ഗുരുതരമായ വിഷയം. ഫുഡ് സേഫ്റ്റി ആക്‌ട് പ്രകാരം ചേര്‍ക്കാന്‍ സാധിയ്ക്കുന്ന ഒന്ന് സോര്‍ബിക് ആസിഡ് മാത്രമാണ്. മറ്റുള്ളവ അനുവദനീമായതല്ലെന്നര്‍ത്ഥം. എന്നാല്‍ സോര്‍ബിക് ആസിഡ് ചേര്‍ത്തുണ്ടാക്കുന്ന ചപ്പാത്തി ഏറിയാല്‍ 15 ദിവസം വരെ മാത്രമേ കേടാകാതിരിയ്ക്കൂ.
മാത്രമല്ല, ഇവയോരോന്നും പൊതിഞ്ഞു വയ്ക്കുകയും ഫ്രിഡ്ജില്‍ വയ്ക്കുകയും വേണം. അല്ലെങ്കില്‍ കേടാകും.എന്നാല്‍ പലതും ഇത്തരം രീതിയില്‍ സൂക്ഷിയ്ക്കാറേ ഇല്ല.
പാക്കറ്റ് ചപ്പാത്തികളിലുള്ള കാല്‍സ്യം പ്രൊപ്പണേറ്റ് എന്ന പ്രിസർവേറ്റീവ് അള്‍സറിനും ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുവരെ കാരണമാകാം. അതിനാല്‍ പാക്കറ്റ് ചപ്പാത്തി വാങ്ങുമ്ബോള്‍ അതില്‍ അടങ്ങിയിട്ടുള്ള പ്രിസർവേറ്റീവുകള്‍ ഏതെന്ന് വായിച്ച് മനസിലാക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്. പാക്കറ്റ് ചപ്പാത്തികള്‍ സോഫ്റ്റായിരിക്കാൻ ഉപയോഗിക്കുന്ന ബെന്‍സോയിക് ആസിഡ് സ്ഥിരമെന്ന പോലെ ഉള്ളില്‍ ചെല്ലുമ്ബോള്‍ കുടലിന് പ്രശ്‌നം, ആസ്മ, ചര്‍മ പ്രശ്‌നം തുടങ്ങിയ പലതും ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളില്‍ ഇത് ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, അസ്വസ്ഥത തുടങ്ങിയവയുമുണ്ടാക്കാം.
സോഡിയും പ്രൊപ്പണേറ്റ് ഉള്ളില്‍ ചെല്ലുന്നത് മനം പിരട്ടല്‍, ഗ്യാസ് പോലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകാം. കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ഗോതമ്ബ് പൊടി വാങ്ങി വീട്ടില്‍ തന്നെ കുഴച്ച് പരത്തി ചപ്പാത്തി ചുടുന്നതാണ് നല്ലത്.