Click to learn more 👇

നീന്തല്‍കുളത്തില്‍ മൂന്നു യുവതികള്‍ മരിച്ച നിലയില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


 

ടൂറിസ്റ്റ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്നു യുവതികള്‍ മരിച്ച നിലയില്‍.

മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21) പാര്‍വതി(20) എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. 


ഒരു യുവതിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അനുമാനം.

സംഭവം നടക്കുമ്ബോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക