23-കാരിയായ ടെക്കി ഫ്ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍. ബാങ്ക് ഒഫ് അമേരിക്കയിലെ സാമ്ബിള്‍ എക്സിക്യൂഷൻ അനലിസ്റ്റ് ഇറാം നബി ദർ ആണ് മരിച്ചത്.
ഇവരുടെ മൃതദേഹം ഹൈദരാബാദിലെ ഫ്ളാറ്റിലാണ് കണ്ടെത്തിയത്. ജമ്മുകശ്മീരിലെ ബാരമുള്ള സ്വദേശിയാണ് ഇവർ. കാമുകനുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് ഇവർ കടുംകൈ ചെയ്തത്.
നവംബർ ഏഴ് മുതല്‍ ഓഫീസിലെ കോളുകളോട് പ്രതികരിക്കാതിരുന്നതും ജോലി സമയത്ത് ലോഗിൻ ചെയ്യാതിരുന്നതോടെയും സംശയത്തിലായ കമ്ബനിയാണ് പൊലീസിനെ വിവരം അറിയിച്ചത്. അന്വേഷണത്തില്‍ ഇവർ താമസിച്ച ഫ്ളാറ്റിലെത്തിയ പൊലീസ് മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്.
യുവതിയുടെ ബന്ധുക്കള്‍ ഇവരുടെ പ്രണയ വിവരം പാെലീസ് അറിയിച്ചു. കുറച്ചു നാളായി ഇതില്‍ സമ്മർദ്ദമുണ്ടായിരുന്നതായും അവർ വ്യക്തമാക്കി. ജമ്മു സ്വദേശിയായ യുവാവുമായി ഇവർ പ്രണയത്തിലായിരുന്നു. ജോലിക്ക് ശേഷം മണിക്കൂറുകള്‍ ഇരുവരും സംസാരിച്ചിരുന്നു. എന്നാല്‍ തർക്കത്തിന് പിന്നാലെ കാമുകൻ ഇവരുമായി നേരെ സംസാരിക്കാതായി. ഇതാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് നിഗമനം.