Click to learn more 👇

ബ്രാഡ്ഫോര്‍ഡില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; ആലപ്പുഴ സ്വദേശി വൈശാഖ് രമേശിന്റെ മരണത്തില്‍ തകര്‍ന്ന് മലയാളി സമൂഹം


 

ഒന്നര വര്‍ഷം മുമ്ബ് യുകെയിലെത്തിയ മലയാളി യുവാവ് ബ്രാഡ്‌ഫോര്‍ഡില്‍ മരിച്ച നിലയില്‍. ആലപ്പുഴ സ്വദേശിയായ വൈശാഖ് രമേശിനെ (35) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.


ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലിചെയ്തു വരുകയായിരുന്നു വൈശാഖ്. മൂന്നാഴ്ച മുമ്ബാണ് വൈശാഖിന്റെ ഭാര്യ ശരണ്യ എ ശങ്കര്‍ യുകെയിലേക്ക് എത്തിയത്.


പിന്നാലെ എത്തിയത് മരണ വാര്‍ത്തയാണ്. 2022 ജൂലായിലാണ് വൈശാഖ് വിവാഹിതനായത്. തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് വൈശാഖ് കഴിഞ്ഞവര്‍ഷം ജൂലായില്‍ യുകെയിലേക്ക് എത്തിയത്. ദാമ്ബത്യ ജീവിതം രണ്ടു വര്‍ഷം പിന്നിടവേയാണ് ഭാര്യയും യുകെയിലേക്ക് എത്തിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക