Click to learn more 👇

ചെറിയ തണുപ്പ് പോലും സഹിക്കാൻ പറ്റുന്നില്ലേ? ഈ വിറ്റാമിന്‍റെ കുറവ് ആയിരിക്കും!


 

സാധാരണ തണുപ്പില്‍ പോലും അമിതമായി കുളിരുന്ന ഇത്തരക്കാർക്ക് ശരീരത്തിന്റെ ചൂട് നിലനിർത്താൻ ആവശ്യമായ പോഷകങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.


വിറ്റാമിൻ ബി 12, ഫോളേറ്റ്, ഇരുമ്ബിന്റെ അംശം എന്നിവ ശരീരത്തില്‍ കുറയുന്നതും ഭക്ഷണത്തില്‍ നിന്ന് ലഭിക്കാത്തതുമാണ് അമിതമായി തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. ശരീരത്തിന്റെ താപനില സ്ഥിരമായി നിർത്തുന്ന പ്രക്രിയ തെർമോണ്‍ഗുലേഷൻ എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 98.6 ഫാരൻഹീറ്റ് ചൂടിലാണ് ശരീരതാപനില നിർത്തേണ്ടത്. മനുഷ്യശരീരത്തിലെ മസ്തിഷ്‌കം, രക്തധമനികള്‍, വിയർപ്പ് ഗ്രന്ഥികള്‍ എന്നിവയാണ് ശരീര താപനില നിയന്ത്രിക്കുന്നത്.


തണുപ്പുള്ള സാഹചര്യത്തില്‍ ശരീരത്തെ ചൂടാക്കിയും ചൂടുള്ള സാഹചര്യത്തില്‍ ശരീരം തണുപ്പിക്കുന്നതും ഈ പ്രക്രിയയിലൂടെയാണ്. എന്നാല്‍ അസുഖങ്ങള്‍ മൂലമോ തീവ്രതാപനിലയുമായുള്ള സമ്ബർക്കം മൂലമോ വിറ്റാമിനുകളുടെയോ പോഷകങ്ങളുടെയോ അപര്യാപ്തത മൂലമോ തെർമോണ്‍ഗുലേഷൻ ശരീരത്തില്‍ നടക്കില്ല. വിറ്റാമിന്‍ ബി 12, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയും ഇരുമ്ബും ശരിയായ തെർമോണ്‍ഗുലേഷന് പ്രധാനമാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കളുടെ ഉത്പാദനവും ഓക്‌സിജൻ ഗതാഗതവും ഉറപ്പാക്കാൻ ഈ പോഷകങ്ങള്‍ ഒരുമിച്ച്‌ പ്രവർത്തിക്കുന്നുണ്ട്.


ഇതിന്റെ അപര്യാപ്തത മൂലം ശരീരത്തിലെ പേശികള്‍ക്ക് ശരീരത്തിന് ആവശ്യമായ ചൂട് ഉത്പാദിപ്പിക്കാനും കഴിയില്ല. ഇതാണ് ചിലർക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടാൻ കാരണം. വിറ്റാമിൻ ബി 12ന്റെ കുറവ് ശരീരത്തിലെ രക്തചംക്രമണം മോശമാക്കും. ഇത് കൈകള്‍ക്കും കാലുകള്‍ക്കും കൂടുതല്‍ തണുപ്പ് അനുഭവപ്പെടാൻ കാരണമാവും. വിളർച്ച. ക്ഷീണം എന്നിവയും വിറ്റാമിനുകളുടെ കുറവ് കാരണം ഉണ്ടാവാം.


അമിതമായി തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തപരിശോധന നടത്തി വിറ്റാമിനുകളുടെ കുറവുണ്ടോ എന്ന് വിലയിരുത്തുകയും വേണം. തുടർന്ന് ഭക്ഷണത്തിലൂടെയും വിറ്റാമിൻ സപ്ലിമെന്റുകളിലൂടെയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കാം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക