Click to learn more 👇

റെയില്‍വേ ക്ഷണിക്കുന്നു.. പത്താം ക്ലാസുകാരേ.. 32,000 ഒഴിവുകള്‍! സുവര്‍ണാവസരം പാഴാക്കല്ലേ..


 

ഇന്ത്യൻ റെയില്‍വേയില്‍ വമ്ബൻ അവസരം. 32,000 ഒഴിവുകളിലേക്കാണ് റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പത്താം ക്ലാസ് വിജയിച്ചവർക്കും ഐടിഐ പഠനം പൂർത്തിയാക്കായിവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.


18-നും 36-നും ഇടയില്‍‌ പ്രായമുള്ളവർക്കാണ് അവസരം. ഗ്രൂപ്പ് ഡി പോസ്റ്റില്‍ നിയമം ലഭിക്കുന്നവർക്ക് പ്രതിമാസം 18,000 രൂപ മുതല്‍ 36,000 രൂപ വരെ ശമ്ബളമായി ലഭിക്കും. 2025 ജനുവരി 23 മുതല്‍ അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 22-ആണ് അവസാന തീയതി. പട്ടികവിഭാഗക്കാർക്ക് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്‌ക്കുമായി www.rrbapply.gov.in സന്ദർശിക്കുക.

ഒഴിവുകള്‍ ഇങ്ങനെ..


Pointsman-B- Traffic Department- 5058 ഒഴിവ്

Assistant (Track Machine)- Engineering Department-799 ഒഴിവ്

Assistant (Bridge)- Engineering Department- 301 ഒഴിവ്

Track Maintainer Gr. IV- Engineering Department- 13187 ഒഴിവ്

Assistant P-Way- Engineering Department- 257 ഒഴിവ്

Assistant (C&W)- Mechanical Department- 2587 ഒഴിവ്

Assistant TRD- Electrical Department- 1381 ഒഴിവ്


Assistant (S&T)- S&T Department- 2012 ഒഴിവ്

Assistant Loco Shed (Diesel)- Mechanical Department- 420 ഒഴിവ്

Assistant Loco Shed (Electrical)- Electrical

Department- 950 ഒഴിവ്

Assistant Operations (Electrical)- Electrical Department- 744 ഒഴിവ്

Assistant TL &AC- Electrical Department- 1041 ഒഴിവ്

Assistant TL & AC (Workshop)- Electrical Department- 624 ഒഴിവ്

Assistant (Workshop) (Mech)- Mechanical Department- 3077 ഒഴിവ്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക