Click to learn more 👇

മുടിപിടിച്ച്‌ വലിച്ചും നിലത്തിട്ട് ചവിട്ടിയും വസ്ത്രമഴിക്കാന്‍ നോക്കിയും രണ്ട് വിദ്യാര്‍ത്ഥിനികള്‍; വൈറല്‍ വീഡിയോ വാർത്തയോടൊപ്പം


 

മുടിപിടിച്ച്‌ വലിച്ചും നിലത്തിട്ട് ചവിട്ടിയും വസ്ത്രമഴിക്കാന്‍ നോക്കിയും രണ്ട് വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ കിടന്ന് പോരടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.


ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് (ജിഎൻഐഎം) കോളേജില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സില്‍ വ്യാപകമായ പ്രചരിക്കുന്നത്. രണ്ട് കോളേജ് വിദ്യാർഥിനികള്‍ തമ്മിലുള്ള വാക്കേറ്റത്തിന്‍റെയും തുടർന്ന് പരസ്പരം നടന്ന തമ്മില്‍ തല്ലിന്‍റെയും അസഭ്യം പറച്ചിലിന്‍റെയും വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.


പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെണ്‍കുട്ടിയും വെള്ള ടോപ്പും കറുത്ത പാന്‍റും ധരിച്ച മറ്റൊരു പെണ്‍കുട്ടിയുമാണ് വീഡിയോയില്‍ ഉള്ളത്. ഇരുവരും തമ്മില്‍ പരസ്പരം വാക്കേറ്റം നടത്തുന്നതും മുടിയില്‍ പിടിച്ചു വലിച്ചും നിലത്തിട്ട് ചവിട്ടിയും പരസ്പരം ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. 


ഇതിനിടയില്‍ ഒരാള്‍ മറ്റൊരാളുടെ വസ്ത്രം ഊരി കളയാൻ ശ്രമിക്കുന്നതും അത് കണ്ടുകൊണ്ട് മറ്റ് രണ്ട് വിദ്യാർത്ഥിനികള്‍ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോ ദശ്യങ്ങളിലുള്ളത്.

ഗ്രേറ്റർ നോയിഡയിലെ ജിഎൻഐഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണെന്ന് വൈറല്‍ വീഡിയോയിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള വഴക്കിന്‍റെ പിന്നിലെ കാരണം വ്യക്തമല്ല. ഘർ കേ കലേഷ് എന്ന അക്കൗണ്ട് ഷെയർ ചെയ്ത വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക