Click to learn more 👇

ശസ്ത്രക്രിയ ചെയ്യുമ്ബോള്‍ ഡോക്ടര്‍മാര്‍ പച്ചവസ്ത്രം ധരിക്കുന്നു, അതിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയാമോ?


 

മിക്ക ജോലികള്‍ക്കും യൂണിഫോം നിർബന്ധമാണ്. ഓരോ ജോലികള്‍ക്കും അതിന്റേതായ യൂണിഫോമുകള്‍ പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാര്‍ വെള്ള കോട്ടാണ് സാധാരണയായി ധരിക്കാറുള്ളത്.

എന്നാല്‍ ശസ്ത്രക്രിയയുടെ വേളയില്‍ ഡോക്ടര്‍മാര്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതെന്ന് കണ്ടിട്ടുണ്ടാകുമല്ലോ, എന്നാല്‍ അതിന് കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? 


പച്ചനിറത്തിന് പുറമേ വെള്ളയും നീലയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരും നമ്മുടെ നാട്ടിലുണ്ട്.


1914ലാണ് ആദ്യമായി പച്ച നിറത്തിലുള്ള വസ്ത്രങ്ങള്‍ ഡോക്ടര്‍മാര്‍ ധരിക്കാന്‍ ആരംഭിച്ചത്. ആ വര്‍ഷം ആശുപത്രികളിലെ പരമ്ബരാഗത വസ്ത്രത്തിന്റെ നിറമായ വെള്ള ഒഴിവാക്കി പച്ച കൊണ്ടുവരികയായിരുന്നു. പിന്നീട് ശസ്ത്രക്രിയ വേളകളില്‍ പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് പതിവായി. എന്നാല്‍ പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച്‌ ശസ്ത്രക്രിയ നടത്തുന്നതിന് പിന്നില്‍ ശാസ്ത്രീയമായ ഒരു കാരണം കൂടിയുണ്ട്.


വെളിച്ചമുള്ള സ്ഥലത്ത് നിന്ന് വെളിച്ചം കുറഞ്ഞ മുറിയിലേക്ക് കടക്കുന്ന സമയത്ത് സ്വാഭാവികമായും നമ്മുടെ കണ്ണിന് മങ്ങല്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ പച്ച അല്ലെങ്കില്‍ നീല നിറങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നത് ഇങ്ങനെ സംഭവിക്കുന്നതില്‍ നിന്നും തടയുന്നു. ഓപ്പറേഷന്‍ തിയേറ്ററുകളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പച്ചയോ നീലയോ നിറങ്ങള്‍ ചുറ്റുമുണ്ടാകുന്നത് ഡോക്ടര്‍മാരുടെ കാഴ്ചയെ ബാധിക്കുന്നില്ല.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക