ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയില്‍വെച്ച് ഭാര്യ കുഴഞ്ഞു വീണു മരിച്ചു.
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസില്‍ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ദേവേന്ദ്ര സാൻഡലിനായി ജീവനക്കാർ പാർട്ടി ഒരുക്കിയിരുന്നു. പാർട്ടിയില്‍വെച്ച് സാൻഡലിന് ബൊക്കെ സമ്മാനിച്ചു.
ഇതിനിടെ ദേവേന്ദ്ര സാൻഡലിന്റെ സഹപ്രവർത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു വീഴുകയായിരുന്നു.
ചെയറില്‍ നിന്നും കുഴഞ്ഞു വീണ അവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 24നാണ് സംഭവമുണ്ടായത്.
राजस्थान के कोटा जिला में एक भावुक घटना घटित पत्नी की देखभाल के लिए वॉलंटरी रिटायरमेंट लिया, लेकिन रिटायरमेंट का जश्न मनाते हुए पत्नी ने इस दुनिया को अलविदा कह दिया।"
यह प्यार और त्याग की एक दिल छू लेने वाली कहानी है।
अलविदा प्रकृति"!! #Kota pic.twitter.com/tyw0DZGJnc