Click to learn more 👇

ഇവ ഒഴിവാക്കു; അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍


 

ചെറിയ പ്രായത്തില്‍ തന്നെ പല അസുഖങ്ങളും ബാധിച്ച്‌, ചികിത്സ തേടുന്നവർ നമുക്കുചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അതിന് വില്ലനാവുന്നത്.

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. 


ഇതറിയാതെ പോകുന്നവരാണ് അസുഖങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതമായി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച്‌ നാം അറിഞ്ഞിരിക്കണം. അവയില്‍ ചിലത് ഏതൊക്കെയാണെന്ന് നോക്കാം..


ബിസ്ക്കറ്റ്


കുട്ടികളും മുതിർന്നവരും കഴിക്കുന്ന പലഹാരമാണ് ബിസ്ക്കറ്റ്. ചോക്ലേറ്റുള്ളതും അമിതമായ പഞ്ചസാര അടങ്ങിയതുമായ ബിസ്ക്കറ്റുകള്‍ ധാരാളം കഴിക്കുന്നവരുണ്ട്. പല രാജ്യങ്ങളിലും നിർത്തലാക്കിയ ബിസ്ക്കറ്റുകളും ഇവിടെ എല്ലാവരും കഴിക്കാറുണ്ട്. മൈദ, പഞ്ചസാര, ഉപ്പ് എന്നിവ ബിസ്ക്കറ്റില്‍ ഒരുപാട് അടങ്ങിയിട്ടുണ്ട്. ഇത് രുചി കിട്ടും എന്നല്ലാതെ ആരോഗ്യത്തിന് പ്രത്യേകിച്ച്‌ ഉപയോഗമൊന്നും കിട്ടാറില്ല. പൂപ്പല്‍ പിടിക്കാതിരിക്കാൻ ബിസ്ക്കറ്റുകളില്‍ ധാരാളം കെമിക്കല്‍സ് ചേർക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.


പാക്കറ്റ് ചിപ്സ്


പാക്കറ്റില്‍ വരുന്ന പല ഫ്ലേവറുകളിലുള്ള ചിപ്സും ആരോഗ്യത്തിന് ദോഷകരമാണ്. ഇതില്‍ ധാരാളം മധുരവും ഉപ്പും അടങ്ങിയിട്ടുണ്ട്. രുചി കിട്ടാൻ വേണ്ടിയുള്ള ചിപ്സുകളിലെല്ലാം അമിതമായി കെമിക്കല്‍സ് ചേർക്കാറുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്‌ക്കുന്നു.


സോഫ്റ്റ് ഡ്രിംഗ്സ്


പെപ്സി, കൊക്കകോള തുടങ്ങിയ സോഫ്റ്റ് ഡ്രിംഗ്സുകള്‍ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരം ഡ്രിംഗ്സുകളില്‍ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയ്‌ക്ക് തടസമാകുന്നു. കുടലിന്റെ ആരോഗ്യത്തിനും ഇത്തരത്തിലുള്ള പാനീയങ്ങള്‍ ദോഷമാണ്.


സോസ്


എന്ത് ഭക്ഷണം കഴിച്ചാലും സൈഡ് ഡിഷായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് സോസ്. എന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക