ഏറ്റവും അപകടകാരികളായ ഉരഗങ്ങളില്‍ ഒന്നായാണ് രാജവെമ്ബാലകള്‍ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനു കാരണം.
ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ.
ഇപ്പോഴിതാ, ചുവന്ന നിറത്തിലുള്ള രാജവെമ്ബാലയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് . ഗ്രാമത്തിലെ തകർന്ന ബംഗ്ലാവിന് മുന്നില്‍ നിന്നാണ് വളരെ അപൂർവമായ ചുവന്ന നിറത്തിലുള്ള രാജവെമ്ബാലയെ പിടികൂടിയത് .
എന്നാല്‍ പിടിക്കുന്നതിനിടെ ദേഷ്യം വന്ന പാമ്ബ് ആളുകളെ കടിക്കാനും ശ്രമിച്ചു. എങ്കിലും നാട്ടുകാർ ഇതിനെ വളരെ സാഹസികമായി പിടിക്കുക തന്നെ ചെയ്തു. ഇത്തരം പാമ്ബുകളെ കാണുന്നത് വളരെ അപൂർവമാണെന്നാണ് ദൃശ്യങ്ങള്‍ കണ്ടവരുടെ കമന്റ്.