തിരുവനന്തപുരം പാറശാല ചെങ്കവിള ബൈപ്പാസിന് സമീപം അപകടത്തില്‍ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിയന്ത്രണം തെറ്റിയ കാര്‍ ഇവര്‍ക്ക് നേരെയാണ് പാഞ്ഞുവന്നത്
കാര്‍ വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറിയപ്പോള്‍ ഇവര്‍ക്ക് നേരെ പിന്നിലുള്ള കാറിലാണ് അപകടമുണ്ടാക്കിയ കാര്‍ ഇടിച്ചത്.
സെക്കന്റുകള്‍ക്കിടയിലാണ് അത്ഭുതകരമായി യുവതി രക്ഷപ്പെട്ടത്. ഒരു കടയിലേക്ക് നടന്നുവരുമ്ബോഴാണ് അപകടം. ഇവര്‍ ധരിച്ചിരുന്ന ഷാള്‍ മാത്രം ഇടിച്ച കാറില്‍ കുടുങ്ങി. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി പകച്ച് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇടിച്ച കാര്‍ പല തവണ റോഡില്‍ മലക്കംമറിഞ്ഞു. ഇടിച്ചുമറിഞ്ഞ കാറിന് മുന്നില്‍ നിന്നും ബൈക്ക് യാത്രികരും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.