Click to learn more 👇

ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകരുത്; കൊളസ്‌ട്രോള്‍ എന്ന നിശബ്ദനായ കൊലയാളി


 

നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം.


എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൊളസ്‌ട്രോള്‍ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് തുടർച്ചയായി ഉയർന്ന നിലയിലായാല്‍ അതിറോസ്‌ക്ലിറോസിസ് എന്ന അവസ്ഥയിലേക്ക് പോകാം. അതായത് രക്തക്കുഴലുകളില്‍ കൊഴുപ്പിന്റെ ഘടകങ്ങള്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ എന്നിവയെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാണ്.


ചീത്ത കൊളസ്‌ട്രോള്‍ അധികമായാല്‍ രക്തധമനികളില്‍ ബ്ലോക്ക് വരികയും, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഹാർട്ട് അറ്റാക്കിനും, പക്ഷാഘാതത്തിനും ഇത് വഴി വച്ചേക്കാം. കൈകാലുകളിലെ രക്തധമനികളിലെ തടസം പെരിഫെറല്‍ വാസ്‌കുലാർ രോഗങ്ങള്‍ക്ക് കാരണമാകുന്നു. രക്തധമനികളിലെ ഇത്തരം തടസങ്ങള്‍ ശരീരത്തിന്റെ ഏത് ഭാഗത്തുള്ള അവയവങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കാൻ കാരണമാണ്.


കാലുകളിലെ വേദന, മരവിപ്പ്, മുട്ടുവേദന ഇതെല്ലാം കൊളസ്‌ട്രോളിന്റെ ചില ലക്ഷണങ്ങളാണ്. ചർമ്മത്തില്‍ മഞ്ഞനിറം കാണപ്പെടുന്നതും കൊളസ്‌ട്രോളിന്റെ സൂചനയാകാം. കണ്ണിന്റെ മൂലകളില്‍, കൈരേഖകളില്‍, കാലിന്റെ പുറകില്‍ ഒക്കെ കൊളസ്‌ട്രോള്‍ അടിയാം. ഇവിടങ്ങളില്‍ കാണുന്ന തിടപ്പും കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. കണ്ണിന്റെ കോർണിയയ്‌ക്ക് ചുറ്റും നേരിയ വെളുത്ത നിറത്തിലെ ആവരണം കാണപ്പെടുന്നതും കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ സൂചനയാണ്.


കാലുകള്‍ തണുത്ത് ഇരിക്കുന്നത്. കഴുത്തിന് പുറകില്‍ ഉളുക്ക് വന്ന പോലത്തെ അവസ്ഥ, ശരീരത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന അസാധാരണമായ മുഴ, ചർമ്മത്തിലെ നിറവ്യത്യാസം ഇതെല്ലാം കൊളസ്‌ട്രോള്‍ കൂടിയെന്നതിന്റെ ലക്ഷണങ്ങളായി പലരിലും കാണാറുണ്ട്. 


ഹൃദയ രക്തക്കുഴലുകളിലാണ് തടസം വരുന്നതെങ്കില്‍ നെഞ്ചുവേദനയും പടി കയറുമ്ബോള്‍ കിതപ്പും ഉണ്ടാകുന്നു. ചീത്ത കൊളസ്‌ട്രോള്‍ അധികമായാല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകാം. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുമ്ബോള്‍ തന്നെ കൃത്യമായ ചികിത്സ തേടുന്നതാണ് നല്ലത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക