പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകള്‍ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഒട്ടുമിക്കതും ഭയപ്പെടുത്തുന്നവയാണ്.
ഇപ്പോള്‍ ഇന്ത്യയിലെ കാട്ടില്‍ കൂറ്റന്‍ പെരുമ്ബാമ്ബ് മരത്തിലേക്ക് ഇഴഞ്ഞുകയറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സുശാന്ത നന്ദ ഐഎഫ്‌എസ് പങ്കുവെച്ച വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. കണ്ടാല്‍ തന്നെ ഭയം തോന്നിപ്പിക്കുന്നതാണ് പെരുമ്ബാമ്ബിന്റെ വലിപ്പം. ലോകത്തെ തന്നെ ഏറ്റവും വലിയ പെരുമ്ബാമ്ബ് ഇതാണോ എന്ന് സംശയിച്ചാലും തെറ്റ് പറയാനാവില്ല. ഇനി ലോകത്തെ ഏറ്റവും വലിയ പെരുമ്ബാമ്ബ് ഇന്ത്യയിലാണോ എന്ന ചോദ്യത്തിനും സാധ്യതയുണ്ട്. ഈ ചോദ്യത്തിന് ബലം നല്‍കുന്ന കുറിപ്പ് സഹിതമാണ് സുശാന്ത നന്ദയുടെ വിഡിയോ.
ഇന്ത്യയില്‍ നിന്നുള്ള ഈ പാമ്ബിന് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടാന്‍ അത്ര യോഗ്യതയുണ്ട് എന്നാണ് സുശാന്ത നന്ദ കുറിച്ചത്. ഏത് കാട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യം വ്യക്തമല്ല
Another day in the wilderness of India💕
( so huge that fits into the record book) pic.twitter.com/2W9u81tCbP