ദക്ഷിണ കൊറിയയില്‍ യാത്രാ വിമാനം തകർന്ന് മരിച്ചവരുടെ എണ്ണം 179 ആയി. 181 പേരുമായി തായ്ലൻഡില്‍ നിന്നെത്തിയ ജെജു വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് കത്തുകയായിരുന്നു.
പക്ഷി ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്നത്. വിമാനത്തില്‍ പടർന്ന തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. വിമാനത്തില്‍ 175 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 173 പേരും ദക്ഷിണകൊറിയക്കാരാണ്. രണ്ടുപേർ തായ്ലൻഡുകാരുമായിരുന്നു. വിമാനത്തില്‍ ആറു ജീവനക്കാരും ഉണ്ടായിരുന്നു.
രക്ഷപ്പെട്ടതില്‍ ഒരാള്‍ യാത്രക്കാരനും ഒരാള്‍ വിമാന ജീവനക്കാരനുമായിരുന്നു.
അപകടത്തില്‍ ജെജു എയർവേസ് മാപ്പു പറഞ്ഞു. നിർഭാഗ്യകരകമായ സംഭവത്തില്‍ തങ്ങള്‍ തല താഴ്ത്തുന്നുവെന്നും ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാദ്ധ്യമായതെന്തും ചെയ്യാൻ തയ്യാറാണെന്നും ജെജു എയർവേസ് അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ജെജു ഇക്കാര്യം അറിയിച്ചത്.
🚨 Absolutely heartbreaking footage of the plane crash in South Korea with 181 souls onboard pic.twitter.com/7K0nbvbbyL