കുർളയില്‍ ബസ് അപകടത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വർണവള മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മനുഷത്വരഹിതമായ പ്രവൃത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വളമോഷ്ടിച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. കർശനമായ നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.അപകടത്തില്‍ മരിച്ച കാനിസ് ഫാത്തിമ അൻസാരിയെന്ന സ്ത്രീയുടെ വളകളാണ് മോഷ്ടിച്ചത്.
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് ഫാത്തിമ അൻസാരിയുടെ മകൻ ആബിദ് പറഞ്ഞു. രണ്ട് മൂന്ന് ദിവസം ഞങ്ങള്‍ കാത്തിരുന്നു. ഇപ്പോള്‍ അത് മോഷ്ടിക്കപ്പെട്ടുവെന്നാണ് കരുതുന്നത്. തുടർന്നാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച രാത്രിയാണ് കാല്‍നട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് പേർ മരിച്ചത്. 42 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
𝕄𝕌𝕄𝔹𝔸𝕀 | Shocking Images Emerge from Kurla Bus Accident Scene | Disturbing photos have surfaced showing individuals removing jewelry from the body of a woman who tragically lost her life in the Kurla bus accident. The identity and motives of those involved in this appalling… pic.twitter.com/Pbre8VA5Ci