Click to learn more 👇

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; നാല് മരണം, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്‌


 

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച്‌ നാല് മരണം. പുനലൂർ-മൂവാറ്റുപുഴ പാതയില്‍ പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലിലാണ് അപകടം.


കാർ യാത്രക്കാരായ മല്ലശ്ശേരി സ്വദേശികളായ അനു, അനുവിന്റെ പിതാവ് ബിജു പി ജോർജ്, ഭർത്താവ് നിഖില്‍, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.


ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നവദമ്ബതികളായ അനുവും നിഖിലും മധുവിധു ആഘോഷത്തിനായി മലേഷ്യയിലേക്ക് പോയിരുന്നു. ഇവരെ വിമാനത്താവളത്തിലെത്തി കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് കാർ അപകടത്തില്‍ പെട്ടത്. 


അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങള്‍ തന്നെയാണ് മരിച്ചത്.

അനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക