Click to learn more 👇

ചത്ത് വീണ കോഴിയുടെ വായില്‍ നിന്ന് 'തീയും പുകയും'; ഭയപ്പെടുത്തുന്ന സംഭവം കര്‍ണ്ണാടകയില്‍, വീഡിയോ വൈറല്‍ ; വീഡിയോ ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം


 

തീ തുപ്പി ചത്തുവീഴുന്ന കോഴികളെ കണ്ട് ഞെട്ടലോടെ നാട്ടുകാർ. കർണാടകയിലെ ഹഡിഗെ ഗ്രാമത്തിലാണ് അതിശയകരമായ സംഭവം അരങ്ങേറിയത്.


ഈ അപൂർവ്വ പ്രതിഭാസത്താല്‍ ഒരു ദിവസം കൊണ്ട് ചത്തത് 12ലധികം കോഴികളാണ്. എന്നാല്‍ ചത്ത കോഴികളുടെ വായില്‍ നിന്നും തീയും പുകയും വന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു.


ചത്ത് നിലത്തുകിടക്കുന്ന ഒരുകൂട്ടം കോഴികളുടെ ദൃശ്യങ്ങളാണ് എക്‌സില്‍ പ്രചരിക്കുന്നത്. ചിലതിന്റെ തൂവലുകളില്‍നിന്നും പുക ഉയരുന്നുണ്ട്. വീഡിയോ പകർത്തുന്നയാള്‍ ചത്തുകിടക്കുന്ന കോഴികളിലൊന്നിന്റെ വയറില്‍ അമർത്തുമ്ബോള്‍ ഇതിന്റെ വായിലൂടെ തീജ്വാലകളും പുകയും പുറന്തള്ളുന്നത് കാണാം. എന്തുകൊണ്ടാണ് കോഴികള്‍ ചത്തതെന്നോ പുകയും തീയും എങ്ങനെ വന്നുവെന്നോ വ്യക്തമല്ല.


കോഴികളുടെ ദുരൂഹ മരണം നാട്ടുകാരെയും ഭയത്തിലാക്കിയിരിക്കുകയാണ്. ഡിസംബർ 18 നായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം നടത്തി കോഴികള്‍ കൂട്ടത്തോടെ മരിക്കാനിടയായ സാഹചര്യം കണ്ടെത്തണമെന്നാണ് ഉടമയായ രവിയുടെ ആവശ്യം. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ചോദ്യം ചെയ്യുന്നവരുമുണ്ട്. രാസവസ്തുക്കള്‍ അടങ്ങിയ വിഷവസ്തുക്കള്‍ ഉള്ളില്‍ ചെന്നാവാം കോഴികളുടെ മരണമെന്നും അതുകൊണ്ടാവാം ഇത്തരത്തില്‍ തീ തുപ്പുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക