ഉദ്യോഗാർത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് വീണ്ടും അസാപ് കേരള (അഡിഷനല്‍ സ്കില്‍ അക്വിസിഷൻ പ്രോഗ്രാം കേരള). ഒരു ലക്ഷം രൂപവരെ ശമ്ബളമുള്ള ജോലികളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികകളിലായി ആകെ 13 ഒഴിവുകളാണുള്ളത്.
കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കമ്യൂണിറ്റി സ്കില്‍ പാർക്കുകളിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിയമനം.
എക്‌സിക്യൂട്ടീവ് തസ്തികയില്‍ ഏഴ് ഒഴിവുകളിലേക്കും ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ 6 ഒഴിവിലേക്കും അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ് തസ്തകിയിലേക്ക് ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എം.ബി.എ ബിരുദം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. 25350 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകര്‍ക്ക് 40 വയസ്സ് കവിയാന്‍ പാടില്ല.
ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയില്‍ പ്രതിമാസം 12500 രൂപയാണ് വേതനം. അപേക്ഷകര്‍ക്ക് 30 വയസ്സ് കവിയരുത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവരെ പരിഗണിക്കും. എഴുത്ത് പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബര്‍ 4 വരെ https://asapkerala.gov.in/careers എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തിരുവനന്തുപരത്തെ അസാപ് ആസ്ഥാനത്ത് മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മാനേജർ, കമ്യൂണിക്കേഷൻസ് സ്പെഷലിസ്റ്റ്, ഡിജിറ്റല്‍ കണ്ടന്റ് റൈറ്റർ എന്നീ വിഭാഗങ്ങളിലായി ഒരോ ഒഴിവുകളുമുണ്ട്. മാർക്കറ്റിങ് കമ്യൂണിക്കേഷൻസ് മാനേജർ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ മാർക്കറ്റിങ്/കമ്യൂണിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/ബന്ധപ്പെട്ട ഫീല്‍ഡില്‍ പിജിയാണ് യോഗ്യത. 10-12 വർഷ പ്രവർത്തി പരിചയം വേണം. ശമ്ബളം 100000-125000.
കമ്യൂണിക്കേഷൻസ്/മാസ് കമ്യൂണിക്കേഷൻസ്/ ജേണലിസം/പബ്ലിക് റിലേഷൻസ്/ബന്ധപ്പെട്ട ഫീല്‍ഡില്‍ പിജിയാണ് കമ്യൂണിക്കേഷൻസ് സ്പെഷലിസ്റ്റായി അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. 7-9 വർഷ പരിചയം. ശമ്ബളം: 75,000-100000. ഇംഗ്ലിഷ്/ മാസ് കമ്യൂണിക്കേഷൻസ്/ജേണലിസത്തില്‍ പിജിയാണ് ഡിജിറ്റല്‍ കണ്ടന്റ് റൈറ്റർ തസ്തികതയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. 3-5 വർഷ പരിചയം. ശമ്ബളം 50000-60000.