Click to learn more 👇

മക്കളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ? മകളാണോ മകനാണോ എന്നത് അനുസരിച്ച്‌ നിയമത്തില്‍ വ്യത്യാസമുണ്ട്


 

മാതാപിതാക്കളുടെ സ്വത്തില്‍ മക്കള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച്‌ പൊതുവെ എല്ലാവർക്കും അറിയാം. പക്ഷേ മക്കളുടെ സ്വത്തില്‍ മാതാപിതാക്കള്‍ക്ക് അവകാശമുണ്ടോ എന്ന ചോദ്യത്തിന് പലർക്കും ഉത്തരമറിയില്ല.

മകളാണോ മകനാണോ എന്നത് അനുസരിച്ച്‌ നിയമത്തില്‍ വ്യത്യാസമുണ്ട്. 


പിന്തുടർച്ചാവകാശ നിയമ പ്രകാരം, പ്രത്യേകിച്ച്‌ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തില്‍ വരുത്തിയ പ്രധാന ഭേദഗതി പ്രകാരം ചില സാഹചര്യങ്ങളില്‍ മാതാപിതാക്കളിലേക്ക് അവരുടെ മക്കളുടെ സ്വത്തുക്കള്‍ എത്തിച്ചേരും.


നിയമ പ്രകാരം മാതാപിതാക്കള്‍ക്ക് മക്കളുടെ സ്വത്തില്‍ സ്വയമേവ അവകാശമില്ല. പക്ഷേ ചില സാഹചര്യങ്ങളില്‍ സ്വത്ത് മാതാപിതാക്കളിലേക്കെത്തും. 2005ല്‍ ഭേദഗതി ചെയ്ത ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം, അവിവാഹിതരായ മക്കള്‍ ദൌർഭാഗ്യവശാല്‍ രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ ഒക്കെ പെട്ടെന്ന് മരിച്ചാല്‍ അവരുടെ പേരിലുള്ള സ്വത്ത് (മക്കള്‍ വില്‍പ്പത്രമെഴുതിയിട്ടില്ലെങ്കില്‍) കൈകാര്യം ചെയ്യേണ്ടത് മാതാപിതാക്കളാണ്. 


അമ്മയ്ക്ക് മുൻഗണന


ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം അവിവാഹിതനായ മകൻ അകാലത്തില്‍ മരണമടഞ്ഞാല്‍ അമ്മയ്ക്കാണ് ഒന്നാം അവകാശിയായി മുൻഗണന. അച്ഛൻ രണ്ടാമത്തെ അവകാശിയായി കണക്കാക്കപ്പെടുന്നു. അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ രണ്ടാമത്തെ അവകാശിയെന്ന നിലയില്‍ പിതാവിന്‍റെ അവകാശങ്ങള്‍ പ്രാബല്യത്തിലാകും. മരിച്ചയാള്‍ വിവാഹിതനാണെങ്കില്‍ ഭാര്യയ്ക്കാണ് അവകാശം. ഭാര്യ നിയമപരമായ മറ്റ് അവകാശികളുമായി സ്വത്ത് പങ്കിടും. 

മകള്‍ക്കും മകനും പ്രത്യേക നിയമം


മകള്‍ മരണത്തിന് മുൻപ് വില്‍പ്പത്രം എഴുതിയിട്ടില്ലെങ്കില്‍, വിവാഹിതയാണെങ്കില്‍ മക്കള്‍ക്കാണ് മുൻഗണന. രണ്ടാമതായി ഭർത്താവിനാണ് അവകാശം. അതിന് ശേഷമേ മാതാപിതാക്കള്‍ക്ക് അവകാശമുള്ളൂ. മകള്‍ അവിവാഹിതയാണെങ്കില്‍ മാതാപിതാക്കളായിരിക്കും സ്വത്തിന്‍റെ അവകാശികള്‍.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക