Click to learn more 👇

കൊല്ലത്ത് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ച സംഭവം ; സിസിടിവി ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം


 

വിദ്യാർഥി അപകടത്തില്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൈലാപ്പൂരിലെ ലയാ മില്‍ക്കിന് സമീപമുണ്ടായ അപകടത്തില്‍ കൂട്ടിക്കട ചക്കാലയില്‍ ഷാജഹാന്റെ മകൻ പതിനേഴുകാരനായ ഫൈസലാണ് മരിച്ചത്.


സഹപാഠികളായ മൂന്നു വിദ്യാർഥികള്‍ സഞ്ചരിച്ച സ്കൂട്ടർ റോഡരികില്‍ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്.

പരുക്കേറ്റ ഒപ്പം ഉണ്ടായിരുന്ന രണ്ടു വിദ്യാർഥികള്‍ ആശുപത്രിയില്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എകെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്.സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.


ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. പെട്ട്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ചാലക്കയം - പമ്ബ റോഡില്‍ പൊന്നംപാറയില്‍ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി പെരുന്ന ചെമ്ബകം വീട്ടില്‍ ബാബു (63) ആണ് മരിച്ചത്.


അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാബുവിനെ നിലയ്ക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ 9 വയസ്സുകാരി ആരുഷി, ശശി, അർജുൻ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറി. കാറിൻ്റെ ഡ്രൈവറെയും മറ്റെരാളെയും നിസാര പരിക്കുകളോടെ നിലയ്ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക